Security Warning | പ്രവാസികൾ ശ്രദ്ധിക്കുക: യുഎഇയിൽ സുരക്ഷാ മുന്നറിയിപ്പ്; സാംസങ് ഉപകരണങ്ങൾ അപ്‌ഡേറ്റ് ചെയ്യണമെന്ന് നിർദേശം
● ആൻഡ്രോയിഡ് ഓപ്പറേറ്റിങ്ങിൽ ഗുരുതര പ്രശ്‌നങ്ങൾ കണ്ടെത്തിയതോടെയാണ് ഈ മുന്നറിയിപ്പ്.
● മുന്‍കൂറായി സുരക്ഷാ നിയമങ്ങൾ പാലിക്കുന്നത് പ്രധാനമാണ്.
അബുദാബി: (KasargodVartha) യുഎഇയിൽ പ്രവാസികൾ ഉൾപ്പെടെ എല്ലാ പൗരന്മാരും ശ്രദ്ധിക്കേണ്ട ഒരു പ്രധാന സുരക്ഷാ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുകയാണ് ഭരണകൂടം. യുഎഇയിൽ സാംസങ് സ്മാർട്ട്‌ഫോണുകൾ വ്യാപകമായി ഉപയോഗിക്കുന്നതിനാലാണ് ഈ മുന്നറിയിപ്പ് പ്രത്യേക പ്രാധാന്യം അർഹിക്കുന്നത്.
യുഎഇ സൈബർ സുരക്ഷാ കൗൺസിൽ ആണ് ഈ മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. ആൻഡ്രോയിഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിലെ രണ്ട് ഗുരുതരമായ പ്രശ്‌നങ്ങളും ഉയർന്ന അപകട സാദ്ധ്യതയുള്ള 28 മറ്റ് പ്രശ്നങ്ങളും നിരവധി സുരക്ഷാ ഭീഷണികളും പരിഹരിക്കുന്നതിനായി സാംസങ് പുതിയ സുരക്ഷാ അപ്‌ഡേറ്റുകൾ പുറത്തിറക്കിയിട്ടുണ്ട്. തങ്ങളുടെ സാംസംഗ് (Samsung Devices) ഉപകരണങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാനാണ് കൗണ്‍സില്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. മുന്നറിയിപ്പ് സുഹൃത്തുക്കളും ബന്ധുക്കളും അടക്കമുള്ളവരിലേയ്ക്ക് എത്തിക്കണമെന്നും നിർദേശമുണ്ട്.
കഴിഞ്ഞ ശനിയാഴ്ച ആപ്പിൾ ഉപകരണങ്ങളും ഗൂഗിൾ ക്രോം ബ്രൗസറും ഉപയോഗിക്കുന്നവർക്ക് ഉയർന്ന അപകടസാദ്ധ്യതയുള്ള സുരക്ഷാ ഭീഷണികൾ സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. ഈ ഭീഷണികൾ ഉപയോക്താക്കളുടെ ഉപകരണങ്ങളിൽ ദോഷകരമായ സോഫ്റ്റ്‌വെയറുകൾ കടത്തിവെക്കാൻ സാധ്യതയുണ്ടെന്നായിരുന്നു മുന്നറിയിപ്പിൽ പറഞ്ഞത്. ഫോണ്‍, കംപ്യൂട്ടർ, ലാപ്‌ടോപ്പ് അടക്കമുള്ള ഉപകരണങ്ങളും ഇന്റർനെറ്റ് ബ്രൗസറുകളും അപ്‌ഡേറ്റ് ചെയ്യാനാണ് നിർദേശം നൽകിയത്.
ഗൂഗിള്‍ ക്രോം ബ്രൗസറിലെ 'ഉയർന്ന അപകടസാദ്ധ്യതയുള്ള' പ്രശ്‌നങ്ങള്‍ (ഹൈ റിസ്‌ക് വള്‍നറബിലിറ്റീസ് - High Risk Vulnarabalities) സംബന്ധിച്ചാണ് സൈബർ സെക്യൂരിറ്റി കൗണ്‍സില്‍ (CSE) താമസക്കാർക്ക് മുന്നറിയിപ്പ് നല്‍കിയത്. ഇവ ഉപഭോക്താക്കളുടെ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ദോഷകരമായ കോഡ് സ്ഥാപിക്കാൻ മാല്‍വെയറുകളെ (Malware) അനുവദിക്കാൻ സാദ്ധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിതിനു പിന്നാലെയാണ് സാംസംഗ് ഉപഭോക്താക്കള്‍ക്കായി നിർദേശം വന്നിരിക്കുന്നത്. ഈ അപ്‌ഡേറ്റുകൾ ഉടൻ തന്നെ ഇൻസ്റ്റാൾ ചെയ്യണമെന്നാണ് കൗൺസിലിന്റെ നിർദ്ദേശം.
സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ, ശക്തമായ പാസ്‌വേഡുകൾ ഉപയോഗിക്കുക, അജ്ഞാതമായ ലിങ്കുകളിൽ ക്ലിക്ക് ചെയ്യാതിരിക്കുക, പതിവ് ആന്റിവൈറസ് സ്കാനുകൾ നടത്തുക തുടങ്ങിയ മുൻകരുതലുകൾ സ്വീകരിക്കേണ്ടത് പ്രധാനമാണ്.
യുഎഇ സൈബർ സുരക്ഷാ കൗൺസിലിന്റെ മുന്നറിയിപ്പുകൾ ഗൗരവമായി കണക്കാക്കുകയും നിർദ്ദേശങ്ങൾ പാലിക്കുകയും ചെയ്യുന്നത് സൈബർ ആക്രമണങ്ങളിൽ നിന്ന് സുരക്ഷിതരായിരിക്കാൻ സഹായിക്കും.
#UAE #SecurityAlert #Samsung #Cybersecurity #ExpatLife #DeviceUpdate