തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ പുതിയ സംവിധാനവുമായി ട്വിറ്റര്‍
വാഷിംങ്ടണ്‍: (www.kasargodvartha.com 27.01.2021) തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ബേഡ് വാച്ച് എന്ന പുതിയ സംവിധാനവുമായി സാമൂഹിക മാധ്യമമായ ട്വിറ്റര്‍. ബേഡ് വാച്ച് പ്രകാരം ട്വിറ്റര്‍ ഉപയോക്താക്കള്‍ക്ക് തെറ്റായ വിവരമെന്ന് തോന്നുന്ന ട്വീറ്റുകള്‍ തെറ്റാണെന്നു ഫ്‌ലാഗ് ചെയ്യാന്‍ കഴിയും.
പുതിയ സംവിധാനം ആദ്യം അമേരിക്കയില്‍ മാത്രം നടപ്പാക്കുന്നത്. പുതിയ സംവിധാനത്തില്‍ ഉപയോക്താക്കള്‍ക്ക് തെറ്റായ വിവരങ്ങള്‍ പങ്കുവെക്കുന്ന ട്വീറ്റുകള്‍ മാര്‍ക്ക് ചെയ്ത് അതിനെ വിശദീകരിച്ച കൊണ്ട് കമ്പനിക്ക് കുറിപ്പെഴുതാനും സാധിക്കും. തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നത് തടയാന്‍ ഇതുകൊണ്ട് സാധിക്കുമെന്നാണ് തങ്ങള്‍ വിശ്വസിക്കുന്നതെന്ന് ട്വിറ്റര്‍ വൈസ് പ്രസിഡന്റ് കെയ്ത്ത് കോള്‍മാന്‍ വ്യക്തമാക്കി.
Keywords: News, World, Top-Headlines, Technology, Washington, Twitter, Birdwatch, Twitter launches 'Birdwatch' community forum to combat misinformation