city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഹൈടെക് പഞ്ചായത്ത്...

തൃക്കരിപ്പൂര്‍: (www.kasargodvartha.com 12/03/2015) പഞ്ചായത്ത് സേവനങ്ങള്‍ ജനങ്ങള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിന്  തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത്  ഹൈടെക് പാതയിലേക്ക്. ഇതിനുവേണ്ടി  പഞ്ചായത്ത് പുതുതായി  മൊബൈല്‍ ആപ്ലിക്കേഷന്‍ തയ്യാറാക്കുകയാണ്. മാര്‍ച്ച് അവസാനത്തോടെ ഈ പുതിയ മൊബൈല്‍ ആപ്പ്  പുറത്തിറക്കുമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍ പറഞ്ഞു.

തിരുവനന്തപുരം ആസ്ഥാനമായുളള സംഘമാണ് തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്തിനുവേണ്ടി മൊബൈല്‍ അപ്ലിക്കേഷന്‍ രൂപകല്‍പന ചെയ്യുന്നത്. ആര്‍ക്കും ഡൗണ്‍ലോഡ് ചെയ്‌തെടുക്കാന്‍ സാധിക്കുന്ന രീതിയിലാണ് മൊബൈല്‍ ആപ്പ് രൂപകല്‍പന ചെയ്യുന്നത്. അപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞാല്‍ ഇതുവഴി പഞ്ചായത്ത് നിവാസികള്‍ക്ക് ജനനസര്‍ട്ടിഫിക്കറ്റ്, മരണസര്‍ട്ടിഫിക്കറ്റ് എന്നിവ ലഭിക്കുന്നതിനുളള സൗകര്യവും കെട്ടിടനികുതി, തൊഴില്‍നികുതി, എന്നിവ അടയ്ക്കുന്നതിനുളള സൗകര്യവും ഇതില്‍ സജ്ജമാക്കിയിട്ടുണ്ട്.

അപേക്ഷകന്‍ മൊബൈല്‍ അപ്ലിക്കേഷന്‍ വഴി ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതിന് ആവശ്യമായ  വിവരങ്ങള്‍ സമര്‍പ്പിച്ചാല്‍, പഞ്ചായത്തിലെ നിയുക്ത ഉദ്യോഗസ്ഥന്‍ ഈ വിവരങ്ങള്‍ പരിശോധിച്ച ശേഷം ഡിജിറ്റല്‍ സിഗ്നേച്ചര്‍ നല്‍കി, അപേക്ഷകന് പ്രസ്തുത സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്ന രീതിയിലാണ് മൊബൈല്‍ അപ്ലിക്കേഷന്‍ പ്രവര്‍ത്തിക്കുക. അവസാനം അടച്ച രശീതി നമ്പറും തീയ്യതിയും മൊബൈല്‍ അപ്ലിക്കേഷന്‍ വഴി നല്‍കിക്കഴിഞ്ഞാല്‍ അപേക്ഷകന് ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് തൊഴില്‍നികുതിയും കെട്ടിടനികുതിയും അടയ്ക്കാനുളള സൗകര്യവും ഇതില്‍ ലഭ്യമാണ്.

കഴിഞ്ഞ നവംബറിലാണ് പഞ്ചായത്തോഫീസില്‍ വൈഫൈ സംവിധാനം ഒരുക്കിയത്. ഇതോടെ ഇന്ത്യയില്‍ വൈഫൈ സംവിധാനം സജ്ജമാക്കിയ ആദ്യ പഞ്ചായത്ത് എന്ന ഖ്യാതിയും  തൃക്കരിപ്പൂരിന് സ്വന്തമായി. വൈഫൈ സംവിധാനം ഒരുക്കിയതോടെ പഞ്ചായത്തില്‍ വിവിധ ആവശ്യങ്ങള്‍ക്കായി എത്തുന്ന ആളുകള്‍ക്ക് തങ്ങള്‍ സമര്‍പ്പിച്ചിട്ടുളള അപേക്ഷയുടെ തല്‍സ്ഥിതി  ഇന്റര്‍നെറ്റ് വഴി അറിയുന്നതിനും സഹായകമായി.


തൃക്കരിപ്പൂര്‍ ഗ്രാമപഞ്ചായത്ത് ഇനി ഹൈടെക് പഞ്ചായത്ത്...    പഞ്ചായത്താഫീസില്‍ വിവിധ ആവശ്യങ്ങള്‍ക്ക് എത്തുന്നവര്‍ക്ക് ആവശ്യമായ ഫോറം  ലഭിക്കുന്നതിനുളള ഫോം ഡിസ്‌പോസര്‍ സ്ഥാപിക്കുന്നതിനുളള ആലോചനയിലാണ് പഞ്ചായത്ത് അധികൃതര്‍ ഇപ്പോള്‍. പഞ്ചായത്തോഫീസിന് മുന്നില്‍ സജ്ജമാക്കുന്ന കീയോസ്‌ക് ബൂത്തില്‍ കയറി ടച്ച് സ്‌ക്രീന്‍ വഴി ആവശ്യമുളള  ഫോറത്തിന്റെ പേര് എന്റര്‍ ചെയ്ത് കൊടുത്ത് ഫോറത്തിന്റെ വില ഇതിലേക്ക് നിക്ഷേപിച്ചാല്‍ ആവശ്യക്കാരന് ഫോറം  കിട്ടുന്ന രീതിയിലാണ് ഫോറം ഡിസ്‌പോസര്‍ രൂപകല്‍പന ചെയ്യുന്നത്. മൊബൈല്‍ അപ്ലിക്കേഷന്‍ യാഥാര്‍ത്ഥ്യമാകുന്നതോടെ ഫോറം ഡിസ്‌പോസറിന്റെ ജോലിയിലേക്ക് കടക്കും.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia