city-gold-ad-for-blogger

ടൊയോട്ട വരുന്നു, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുമായി

ന്യൂഡല്‍ഹി: (www.kvartha.com 28.04.2017) അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായി ഹെവി ഡ്യൂട്ടി ട്രക്കുകളില്‍ ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കാന്‍ ടൊയോട്ട തീരുമാനിച്ചു. വാഹനങ്ങള്‍ പുറന്തള്ളുന്ന പുക അന്തരീക്ഷ മലിനീകരണത്തിനിടയാക്കുന്നത് ക്രമേണ കുറയ്ക്കുകയാണ് ടൊയോട്ടയുടെ ലക്ഷ്യം. ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ട്രക്കുകളെ ആദ്യം ലോസ് ഏഞ്ചലസ് തുറമുഖത്ത് പരീക്ഷിക്കും. 'പ്രോജക്റ്റ് പോര്‍ട്ടല്‍' എന്ന പേരിലാണ് പരീക്ഷണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്.

ടൊയോട്ട വരുന്നു, അന്തരീക്ഷ മലിനീകരണം കുറയ്ക്കുന്ന ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യയുമായി

ചെറിയ ദൂരങ്ങളിലേക്ക് ചരക്ക് കടത്തുന്ന ട്രക്കുകളിലാണ് ആദ്യം ഫ്യൂവല്‍ സെല്‍ സാങ്കേതികവിദ്യ ഉപയോഗിക്കുന്നത്. ലോസ് ഏഞ്ചലസ് തുറമുഖത്ത് ഏറ്റവുമധികം മലിനീകരണം സൃഷ്ടിക്കുന്നത് ട്രക്കുകളാണ്. തങ്ങളുടെ ഫ്യൂവല്‍ സെല്‍ ട്രക്കുകള്‍ക്ക് 322 കിലോമീറ്റര്‍ റേഞ്ച് ലഭിക്കുമെന്ന് ടൊയോട്ട അവകാശപ്പെടുന്നു.

ഇലക്ട്രിക് വാഹനങ്ങള്‍ ചാര്‍ജ് ചെയ്യുന്നതിനേക്കാള്‍ കുറച്ച് സമയം മതി ഫ്യൂവല്‍ സെല്‍ വാഹനങ്ങള്‍ക്ക് എന്നതാണ് ഈ സാങ്കേതികവിദ്യയുടെ മേന്മ. ഹൈഡ്രജന്‍ ഫ്യൂവല്‍ സെല്‍ ടെക്‌നോളജിക്ക് വലിയ സാധ്യതകളാണ് ടൊയോട്ട കാണുന്നത്. പ്രോജക്റ്റ് പോര്‍ട്ടല്‍ പദ്ധതിയിലൂടെ ഹെവിഡ്യൂട്ടി ട്രക്കുകള്‍ മലിനീകരണം സൃഷ്ടിക്കുന്നത് അവസാനിപ്പിക്കുമെന്ന് ടൊയോട്ട നോര്‍ത്ത് അമേരിക്കയിലെ ബോബ് കാര്‍ട്ടര്‍ പറഞ്ഞു.

Also Read:
സന്ദീപിന്റെ മരണം; പോലീസ് ജീപ്പ് തകര്‍ത്ത പ്രതികളില്‍ ഒരാള്‍ അറസ്റ്റില്‍


Keywords: Toyota's heavy-duty trucks to use fuel cell tech for zero emissions, New Delhi, Technology, news, Vehicles, Research, Top-Headlines, Business.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia