ടൊയോട്ടയുടെ സെഡാന്‍ യാരിസ് മെയ് 18 നു നിരത്തിലിറങ്ങും
Mar 3, 2018, 12:45 IST
കൊച്ചി: (www.kasargodvartha.com 03.03.2018) ഇന്ത്യ ഓട്ടോ എക്‌സപോയില്‍ അവതരിപ്പിച്ച ടൊയോട്ടയുടെ എറ്റവും പുതിയ വാഹനമായ സെഡാന്‍ യാരിസിന്റെ എക്‌സ്‌ക്ലൂസീവ് പ്രീവു ടൊയോട്ട കേരളത്തില്‍ ആദ്യമായി അവതരിപ്പിച്ചു.
ഇന്ത്യയിലെ ബി-ഹൈ സെഗ്മന്റില്‍ ലോകോത്തര മുന്‍ നിര കാര്‍ ആണിതെന്നാണ് അവകാശപ്പെടുന്നത്. നിലവില്‍ 120 രാജ്യങ്ങളില്‍ യാരിസ് വില്‍ക്കുന്നു.
ടൊയോട്ടയുടെ ക്യു.ഡി.ആര്‍ ടെക്‌നോളജിയില്‍ അധിഷ്ഠിതമായി തന്നെയാണ് യാരിസിന്റെ നിര്‍മാണവും. പവര്‍ ഡ്രൈവര്‍ സീറ്റ്, 7 എസ്.ആര്‍.എസ് എയര്‍ ബാഗ്ഗുകള്‍, റൂഫ് മൗണ്ടഡ് എയ വെന്റ്‌സ്, ടയ പ്രഷ മോണിറ്ററിങ് സംവിധാനം, ഫ്രണ്ട് പാര്‍ക്കിങ്ങ് സെന്‍സറുകള്‍, നാലു വീലിലും ഡിസ്‌ക് ബ്രേക്കുകള്‍ തുടങ്ങി സെഗ്മന്റിലെ ഫീച്ചറുകളില്‍ 12എണ്ണത്തിലും പ്രഥമ സ്ഥാനത്താണ് യാരിസ്.
യാരിസിന്റെ കട്ടിങ് എഡ്ജ് എക്സ്സ്റ്റീരിയല്‍ ഡിസൈനും, ഇന്റീരിയര്‍ ആര്‍ട് ഡിസൈനും ആണ് ആഗോളരംഗത്ത് പ്രതീക്ഷയോടെ കാര്‍ വാങ്ങുന്ന യുവാക്കളുടെ ശ്രദ്ധ യാരിസിലേക്ക് ആകര്‍ഷിക്കുന്നത്.ബുക്കിങ്ങ് അടുത്ത മാസം ആരംഭിക്കും. ആദ്യ വില്‍പ്പന മെയ് 18നു കൊച്ചിയില്‍ നടക്കും. നിലവില്‍ പെട്രോള്‍ ഉപയോഗിച്ചുള്ള വാഹനമാണ് ഇറക്കിയിരിക്കുന്നത്. അതിനുശേഷം ഡീസല്‍, വൈദ്യുതി എന്നിവ ഉപയോഗിച്ചുള്ള യാരിസ് സീരിസും പുറത്തിറക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kochi, Kerala, news, Top-Headlines, Business, Technology, Car, Toyota Yaris India launch confirmed in May 2018.