city-gold-ad-for-blogger

ഒരു കോയിന്‍ പേഴ്‌സ്; മനുഷ്യ വായയുടെ ആകൃതി, മൂക്കത്തു വിരല്‍വെച്ച് സോഷ്യല്‍ ലോകം

ന്യൂഡല്‍ഹി: (www.kasargodvartha.com 06.06.2019) ഒരു കോയില്‍ പേഴ്‌സ്, അതും മനുഷ്യന്റെ വായയുടെ ആകൃതി. ചുണ്ടുകള്‍ വിടര്‍ത്തി നാണയം അകത്തിടണം. അതിനുശേഷം അമര്‍ത്തി അടയ്ക്കണം. ട്വിറ്ററില്‍ പങ്കുവെച്ച ഈ പേഴ്‌സിന്റെ വീഡിയോ കണ്ട് മൂക്കത്തു വിരല്‍വെക്കുകയാണ് സോഷ്യല്‍ ലോകം. രണ്ട് മാസം കൊണ്ട് ഈ പേഴ്‌സ് ഉണ്ടാക്കിയെടുത്തത് ജപ്പാന്‍കാരനായ ഒരു ഡിജെയാണ്.

ഇതു വില്‍ക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. അതേസമയം എന്ത് വസ്തു ഉപയോഗിച്ചാണ് പേഴ്‌സ് നിര്‍മിച്ചതെന്നു വെളിപ്പെടുത്താനും തയ്യാറായില്ല. 13.8 മില്യന്‍ ആളുകളാണ് വീഡിയോ ഇതിനോടകം കണ്ടത്. നിരവധി ആളുകള്‍ അഭിപ്രായവുമായെത്തി. കഴിവിനെ അംഗീകരിക്കുന്നുവെങ്കിലും മനുഷ്യന്റെ വായിലേക്ക് ചില്ലറ തുട്ടുകളിടുന്നത് അരോചകമായി തോന്നുന്നുവെന്ന കമന്റുകളാണ് കൂടുതലും.
ഒരു കോയിന്‍ പേഴ്‌സ്; മനുഷ്യ വായയുടെ ആകൃതി, മൂക്കത്തു വിരല്‍വെച്ച് സോഷ്യല്‍ ലോകം

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords:  This purse shaped like a human mouth is leaving netizens disturbed, New Delhi, news, National, Technology, Top-Headlines, Humor, Trending

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia