city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിങ്ങളുടെ ചാറ്റുകള്‍ മറ്റൊരാള്‍ കാണുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഇതാണ് വഴി

കൊച്ചി:(www.kasargodvartha.com 15/12/2017) സൈബര്‍ലോകത്തിന്റെ ഏറ്റവും വലിയ ഗുണമാണ് സോഷ്യല്‍ മീഡിയ. എന്നാല്‍ സ്വകാര്യ ചാറ്റുകള്‍ പോലും പരസ്യമാകുന്ന തരത്തില്‍ സോഷ്യല്‍ മീഡിയ വെല്ലുവിളികള്‍ നേരിടുന്നുണ്ട്. പല സോഷ്യല്‍ മീഡിയകളും ചാറ്റിന് സുരക്ഷ പരിഗണിച്ച് എന്‍ഡ് ടു എന്‍ഡ് സുരക്ഷ നല്‍കുന്നുണ്ടെങ്കിലും അതില്ലാത്ത ആപ്പുകളില്‍ എന്ത് ചെയ്യണം എന്ന ചോദ്യത്തിന് പരിഹാരമാണ് പുതിയ കീ ബേസ് ആപ്പുകള്‍. അവയുടെ ഉപയോഗം എങ്ങനെയാണെന്ന് മനസിലാക്കാം.

നിങ്ങളുടെ ചാറ്റുകള്‍ മറ്റൊരാള്‍ കാണുന്നതില്‍ നിന്ന് രക്ഷനേടാന്‍ ഇതാണ് വഴി

നിങ്ങളുടെ കമ്പ്യൂട്ടറില്‍ Windows, Mac, Linux എന്നിവയില്‍ ലഭ്യമാകുന്ന കീബോര്‍ഡ് അപ്ലിക്കേഷന്‍ (https://keybase.io/download) ഡൗണ്‍ലോഡ് ചെയ്യുക.

ഇനി സെറ്റ്അപ്പ് തുറന്ന് അപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. 'Yes' ക്ലിക്കു ചെയ്യുക, ഇത് ആവശ്യപ്പെടുകയാണെങ്കില്‍ സൗജന്യമായി ഒരു അക്കൗണ്ട് സൈന്‍ അപ്പ് ചെയ്യാം.

ഇത് നിങ്ങളുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ ഉപയോഗിക്കുകയാണെങ്കില്‍ ഡെസ്‌ക്ടോപ്പ് അക്കൗണ്ടിലൂടെ ഇത് വേരിഫൈ ചെയ്യണം. നിങ്ങള്‍ സ്ഥിരീകരിച്ചുകഴിഞ്ഞാല്‍, നിങ്ങള്‍ സ്ഥിരീകരിക്കാന്‍ ആഗ്രഹിക്കുന്ന സൈറ്റുകളില്‍ നിങ്ങളുടെ അക്കൗണ്ട് വാളില്‍ ചിലത് പോസ്റ്റുചെയ്യും.

ഓരോ പ്രൊഫൈലുകളും നിങ്ങള്‍ വളരെ ശ്രദ്ധയോടെ നോക്കുകയും അതനുസരിച്ച് നിര്‍ദ്ദേശങ്ങള്‍ പരിശോധിക്കുകയും ഒപ്പം പിന്തുടരുകയും വേണം. പ്രക്രിയ ആരംഭിക്കുന്നതിന് നിങ്ങളുടെ സോഷ്യല്‍ മീഡിയ യൂസര്‍നെയിം നല്‍കണം.

അതുകൂടാതെ, നിങ്ങള്‍ക്ക് Chrome, Mozilla Firefox ബ്രൗസറുകള്‍ക്കുള്ള ആഡ്-ഓണുകളും ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കഴിയും. ഒരിക്കല്‍ ഇന്‍സ്റ്റാള്‍ ചെയ്തുകഴിഞ്ഞാല്‍, വിവിധ സോഷ്യല്‍ മീഡിയ സൈറ്റുകളിലെ കീബേസ് ബട്ടണ്‍ കാണാം.

നിങ്ങളുടെ ചാറ്റ് എന്‍ക്രിപ്റ്റ് ചെയ്യുന്നതിന്, Keybase ചാറ്റ് ബട്ടണ്‍ ക്ലിക്ക് ചെയ്യുക. ഇവിടെ കീബേസില്‍ നിങ്ങളുടെ അക്കൗണ്ട് പരിശോധിക്കേണ്ടതാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Technology, Social-Media, Top-Headlines, Chat, Download, This is the way to save your chats from seeing someone else

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia