ടെലിവിഷന്‍: ഇന്റര്‍നെറ്റ് കീഴടക്കിയ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമം
Mar 30, 2022, 18:52 IST
തിരുവനന്തപുരം: (www.kasargodvartha.com 30.03.2022) 20-ാം നൂറ്റാണ്ടില്‍ ലോകമെങ്ങും പ്രചാരം നേടിയ ജനപ്രിയ മാധ്യമമാണ് ടെലിവിഷന്‍. ഇന്റര്‍നെറ്റ് കീഴടക്കിയ ഇക്കാലത്തും ലോകത്ത് ഏറ്റവും കൂടുതല്‍ ഉപേയാക്താക്കളുള്ള ബഹുജന മാധ്യമവും ടെലിവിഷന്‍ തന്നെയാണ്. 1959 സെപ്റ്റംബര്‍ 15നാണ് ഡെല്‍ഹി ആകാശവാണി ഭവനിലെ ചെറിയൊരു മുറിയിലാണ് ഇന്‍ഡ്യയുടെ ആദ്യത്തെ ടെലിവിഷനായ ദൂരദര്‍ശന്റെ പ്രവര്‍ത്തനമാരംഭിച്ചത്.
രാമായണം, മഹാഭാരതം, ഹം ലോഗ്, ബുനിയാദ് തുടങ്ങിയ പരമ്പരകളിലൂടെ ദൂരദര്ശന് ഇന്‍ഡ്യയിലെ ജനങ്ങളുടെ മനസില്‍ ചേക്കേറി. 90കളില്‍ കേന്ദ്ര സര്‍കാര്‍ സാമ്പത്തിക ഉദാവല്‍ക്കരണ നയങ്ങള്‍ അവലംബിച്ചപ്പോള്‍ രാജ്യത്തെ ടെലിവിഷന്‍ രംഗത്തും വലിയ മാറ്റങ്ങളുണ്ടാക്കി. വിദേശ ചാനലുകള്‍ ഇന്ത്യയില്‍ സംപ്രേഷണം തുടങ്ങി. പിന്നാലെ തദ്ദേശീയ സ്വകാര്യ ചാനലുകളും. സീ ടിവിയാണ് ആദ്യത്തെ സ്വകാര്യ ചാനല്‍.
കഴിഞ്ഞ വര്‍ഷത്തെ ബ്രോഡ്കാസ്റ്റ് ഇന്‍ഡ്യ സര്‍വേ പ്രകാരം ഇന്‍ഡ്യയില്‍ 83.5 കോടി ജനങ്ങള്‍ പ്രതിദിനം ടിവി കാണുന്നുണ്ടെന്നാണ് കണക്ക്. അതേസമയം രാജ്യത്തെ മൊത്തം സ്മാര്‍ട് ഫോണ്‍ ഉപഭോക്താക്കളുടെ എണ്ണം 30 കോടി മാത്രമാണ്.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Social-Media, Internet, Technology, Television: The Most Used Media in the World