Tecno Pova 3 | പോവ 3 പുറത്തിറക്കി ടെക്‌നോ; ഗെയ്മിങ് പ്രേമികള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്ത ഫോണിന്‍റെ വിലയും മറ്റു വിവരങ്ങളുമറിയാം
ന്യൂഡെല്‍ഹി: (www.kasargodvartha.com) ടെക്‌നോ പോവ സീരീസിലെ ഏറ്റവും പുതിയ മോഡല്‍ 'പോവ 3' ഇന്‍ഡ്യയില്‍ പുറത്തിറക്കി. 33 വാട്‌സ് ഫ്‌ളാഷ് ചാര്‍ജറും, 7000 എംഎഎച് ബാറ്ററിയുമായാണ് ഈ മോഡല്‍ എത്തുന്നത്. ഗെയ്മിങ് പ്രേമികള്‍ക്ക് വേണ്ടി പ്രത്യേകം രൂപകല്‍പന ചെയ്തിരിക്കുന്നുവെന്നാണ് റിപോര്‍ട്.
180 ഹെര്‍ട്‌സ് ടച് സാംപിള്‍ റേറ്റ്, മെമറി (Memory) ഫ്യൂഷന്‍ സാങ്കേതികവിദ്യ വഴി 11 ജിബി വരെയുള്ള അള്‍ട്രാ ലാര്‍ജ് മെമറി, 50 എംപി ട്രിപിള്‍ റിയര്‍ ക്യാമറ എന്നിവയ്‌ക്കൊപ്പം ഹീലിയോ ജി88 പ്രോസസറാണ് ഈ സ്മാര്‍ട് ഫോണിന് കരുത്ത് പകരുന്നത്. ടെക്‌നോ പോവ 3 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്.
മെമറി ഫ്യൂഷന്റെ സഹായത്തോടെ 6 ജിബി വേരിയന്റിന്റെ റാം 11 ജിബി വരെയും 4 ജിബി വേരിയന്റിന്റെ റാം 7 ജിബി ആയും വര്‍ധിപ്പിച്ച് അധിക വേഗവും മെമറി കാര്യക്ഷമതയും നല്‍കാം. 128 ജിബി വരെയുള്ള ഇന്റേനല്‍ സ്റ്റോറേജ് എസ്ഡി കാര്‍ഡ് സ്ലോട് വഴി 512 ജിബി വരെ വര്‍ധിപ്പിക്കാം.
തങ്ങളുടെ ഉപയോക്താക്കള്‍ക്ക് ആസ്വാദകരമായൊരു ഗെയിമിങ് അനുഭവം ഇത് ലഭ്യമാക്കുമെന്ന് ടെക്‌നോ മൊബൈല്‍ ഇന്‍ഡ്യയുടെ സിഇഒ അരിജീത് തലപത്ര പറഞ്ഞു. ഇലക്ട്രിക് ബ്ലൂ, ടെക് സില്‍വര്‍, ഇകോ ബ്ലാക് എന്നീ നിറങ്ങളിലാണ് ടെക്‌നോ പോവ 3 അവതരിപ്പിച്ചിരിക്കുന്നത്. ജൂണ്‍ 27 മുതല്‍ ആമസോണില്‍ വില്‍പന ആരംഭിക്കും. 4ജിബി വേരിയന്റിന് 11,499 രൂപയും 6 ജിബി വേരിയന്റിന് 12,999 രൂപയുമാണ് വില.
Keywords: New Delhi, news, National, Technology, Top-Headlines, mobile-Phone, Mobile Phone, Business, mobile, Tecno Pova 3 with 7000mAh battery launched in India.