city-gold-ad-for-blogger

Tecno Phantom X | കിടിലന്‍ സവിശേഷതകളുമായി ടെക്‌നോ ഫാന്റം എക്‌സ് ഇന്‍ഡ്യന്‍ വിപണിയില്‍; കൂടുതല്‍ അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com) ടെക്‌നോ മൊബൈല്‍ ഫാന്റം എക്‌സ് ഇന്‍ഡ്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. കിടിലന്‍ സവിശേഷതകളുമായാണ് സ്മാര്‍ട് ഫോണ്‍ എത്തിയത്. ഹാന്‍ഡ്‌സെറ്റ് മെയ് നാല് മുതല്‍ വില്‍പനയ്‌ക്കെത്തും. സെഗ്മെന്റിലെ ആദ്യത്തെ കര്‍വ്ഡ് അമോലെഡ് ഡിസ്‌പ്ലേയുമായാണ് ഫോണ്‍ എത്തുന്നതെന്നാണ് ഒരു സവിശേഷത. 6.7 ഇഞ്ച് എഫ്എച്ച്ഡി പ്ലസ് അമോലെഡ് ഡിസ്‌പ്ലേയാണിതിന്. 90 ഹേര്‍ട്‌സാണ് റിഫ്രഷ് റേറ്റ്.

ഫോണിന്റെ ഇരുവശത്തുമുള്ള കോര്‍ണിങ് ഗൊറില്ലാ ഗ്ലാസ് 5ന്റെ സാന്നിധ്യം ഡ്രോപ് പെര്‍ഫോമന്‍സ് മെച്ചപ്പെടുത്തുകയും പോറലുകള്‍ പ്രതിരോധിക്കുകയും ചെയ്യും. 25,999 രൂപയാണ് വില. ഫോണിനൊപ്പം ഉപഭോക്താക്കള്‍ക്ക് കോംപ്ലിമെന്ററി ഓഫറായി 2,999 രൂപ വിലയുള്ള ബ്ലൂടൂത് സ്പീകറും ഒറ്റത്തവണ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലഭിക്കും. ഒക്ടാകോര്‍ മീഡിയടെക് ഹീലിയോ ജി95 എസ്ഒസി ആണ് ടെക്‌നോ ഫാന്റം എക്‌സിന്റെ മറ്റൊരു സവിശേഷത. 4700 എംഎഎച്ച് ബാറ്ററി 38 ദിവസത്തെ അള്‍ട്രാ ലോങ് സ്റ്റാന്‍ഡ്‌ബൈ സമയം നല്‍കും.

Tecno Phantom X | കിടിലന്‍ സവിശേഷതകളുമായി ടെക്‌നോ ഫാന്റം എക്‌സ് ഇന്‍ഡ്യന്‍ വിപണിയില്‍; കൂടുതല്‍ അറിയാം

33 വാട് ഫ്‌ളാഷ് അഡാപ്റ്ററും ഫോണിനൊപ്പം ലഭിക്കും. ഏറ്റവും പുതിയ ഫിംഗര്‍ സുരക്ഷ സംവിധാനമാണ് ഫോണില്‍ സജ്ജീകരിച്ചിരിക്കുന്നത്. കോര്‍ സിപിയു താപനില കുറയ്ക്കുന്ന മുന്‍നിര കൂളിങ് സിസ്റ്റവും ഫാന്റം എക്‌സ് നല്‍കുന്നു. 50+13+8 മെഗാപിക്‌സല്‍ ലേസര്‍ ഫോകസ് ചെയ്ത പിന്‍ക്യാമറയ്‌ക്കൊപ്പം സജ്ജീകരിച്ച 108 മെഗാപിക്‌സല്‍ അള്‍ട്രാ എച് ഡി മോഡ് മികച്ച ചിത്രങ്ങള്‍ ലഭ്യമാക്കും.

48 മെഗാപിക്‌സല്‍, 8 മെഗാപിക്‌സല്‍ എന്നിങ്ങനെയാണ് ഇരട്ട മുന്‍ കാമറ. 256 ജിബി റോം, 13 ജിബി റാം ഫീച്ചര്‍ മികച്ച സംഭരണത്തിനും അതിവേഗ പ്രോസസിങ്ങിനും സഹായിക്കും. എസ്ഡി കാര്‍ഡ് സ്ലോട് വഴി സ്റ്റോറേജ് കപാസിറ്റി 512 ജിബി വരെ വര്‍ധിപ്പിക്കാം.

Keywords:  New Delhi, News, National, Top-Headlines, Business, Technology, Tecno Phantom X launched in India.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia