city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി എസ് എന്‍ എല്ലുമായി ചേര്‍ന്ന് ടാക്‌സ്മാന്റെ എ എസ് പി/ജി എസ് പി സേവനം

കൊച്ചി: (www.kasargodvartha.com 21/09/2017) അംഗീകൃത ജി എസ് ടി സുവിധ സേവന ദാതാക്കളായ ടാക്‌സ്മാന്‍ പൊതുമേഖലാ ടെലികോം കമ്പനിയായ ബി എസ് എന്‍ എല്ലുമായി ചേര്‍ന്ന് ചരക്ക് സേവന നികുതി കൈകാര്യം ചെയ്യുന്നതിനുള്ള സോഫ്റ്റ്‌വെയര്‍ ആയ ടാക്‌സ്മാന്‍ ബി എസ് എന്‍ എല്‍ വണ്‍ സൊലൂഷന്‍ പുറത്തിറക്കി. കോര്‍പറേറ്റുകള്‍ക്കും ചെറുകിട സംരംഭങ്ങള്‍ക്കും ഗുണകരമാകുന്ന സംവിധാനമാണിത്. ജി എസ് ടി സംബന്ധമായ ജോലികള്‍ അനായാസകരമാക്കുന്നതിനൊപ്പം ഏത് സോഫ്റ്റ്‌വെയറില്‍ നിന്നും ഡാറ്റകള്‍ എളുപ്പത്തില്‍ സ്വീകരിക്കുന്നതിനും വണ്‍ സൊലൂഷന്‍ സഹായകമാകും.

ബി എസ് എന്‍ എല്ലുമായി ചേര്‍ന്ന് ടാക്‌സ്മാന്റെ എ എസ് പി/ജി എസ് പി സേവനം

മേഖലാടിസ്ഥാനത്തിലുള്ള ഡാറ്റാ എന്‍ട്രി സാധ്യമാകുന്നതിനും എം ഐ എസ് റിപോര്‍ട്ട് പരിശോധിക്കുന്നനും സാധിക്കും. റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് ഇന്‍ബില്‍ട്ട് ജി എസ് ടി എന്‍ ഇന്ററാക്ഷന്‍, ഡി എ സ്സി, ഇ വി സി എന്നിവയും സോഫ്റ്റ്‌വെയറിലുണ്ട്. ജി എസ് ടി റേറ്റ്, എച്ച് എസ് എന്‍/എസ് എസി എന്നിവ കണ്ടെത്തുന്നതിനുള്ള സംവിധാനവും ഉള്‍പെടുത്തിയിട്ടുണ്ട്. നിയമവും സാങ്കേതിക വിദ്യയും സംയോജിപ്പിച്ച് ജി എസ് ടിക്കായി ഒരുക്കിയിരിക്കുന്ന അതിനൂതനമായ സോഫ്റ്റ്‌വെയറാണിത്.

ഒരു അംഗീകൃത ജി എസ് ടി സുവിധ പ്രൊവൈഡര്‍ എന്ന നിലക്ക് ഉപഭോക്താക്കള്‍ക്കും രാജ്യത്തിനും ജി എസ് ടി സേവനങ്ങള്‍ എത്തിക്കുകയാണ് ടാക്‌സ്മാന്‍. കേരളത്തില്‍ ബി എസ് എന്‍ എല്ലിന് 1100 ഉം കൊച്ചിയില്‍ 225ഉം കോര്‍പറേറ്റ് ഉപഭോക്താക്കള്‍ ഉണ്ട്. ബി എസ് എന്‍ എല്ലുമായി സഹകരിക്കുക വഴി 60 ശതമാനം വിപണി വിഹിതം അടുത്ത ആറ് മാസം കൊണ്ട് നേടുകയാണ് ലക്ഷ്യമെന്ന് ടാക്‌സ്മാന്‍ ഗ്രോത്ത് ആന്‍ഡ് സ്ട്രാറ്റജി മേധാവി അന്‍ഷ് ഭാര്‍ഗവ പറഞ്ഞു.

ജി എസ് ടി നടപ്പാക്കിയതോടെ പല നികുതികളുടെ ബാഹുല്യം ഇല്ലാതായത് വാണിജ്യമേഖലക്ക് സന്തോഷം പകരുന്നതാണ്. പക്ഷെ അതേ സമയം തന്നെ റിട്ടേണ്‍ സമര്‍പ്പണം വലിയ ബാധ്യതയാണ് ഉണ്ടാക്കുന്നത്. ജി എസ് ടിയിലെ കടുത്ത നിബന്ധനകള്‍ നില നില്‍ക്കുന്നുണ്ടെങ്കിലും ഇന്‍വോയ്‌സ് ലെവല്‍ മാച്ചിംഗ് സംവിധാനം ഇതിലുണ്ട്. സമയബന്ധിതമായി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനും ഇന്‍വോയ്‌സ് മാച്ചിംഗിനും സോഫ്റ്റ്‌വെയര്‍ അത്യന്താപേക്ഷിതമാണ്. വണ്‍ സൊലൂഷന്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ എല്ലാ ജി എസ് ടി കംപ്ലയന്‍സും കൃത്യസമയത്ത് ചെയ്ത് തീര്‍ക്കുന്നതിന് സഹായിക്കുന്നു. കോര്‍പറേറ്റുകളുടെയും ചെറുകിട സംരംഭങ്ങളുടെയും വിവിധ ആവശ്യങ്ങള്‍ നിറവേറ്റാന്‍ സോഫ്റ്റ്‌വെയര്‍ ഉപകരിക്കും.

ഐ ടിയില്‍ അല്‍പം മാത്രം അറിവുള്ള ഒരാള്‍ക്ക് പോലും ജി എസ് ടിയുമായി ബന്ധപ്പെട്ട ജോലികള്‍ കൃത്യവും എളുപ്പത്തിലും ചെയ്യാന്‍ സാധിക്കുന്ന രീതിയിലാണ് പുതിയ സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നതെന്ന് നിതിന്‍ ശര്‍മ, ബി എസ് എന്‍ എല്‍ സി ഒ, ടാക്‌സേഷന്‍ ബ്രാഞ്ച് പറഞ്ഞു. ജി എസ് ടി റിട്ടേണ്‍ ഫയല്‍ ചെയ്യുന്നതിന് സംരംഭകര്‍ സി എക്കാരെയും മറ്റും സമീപിക്കേണ്ട അവസ്ഥ ഇല്ലാതാകും. ഗ്രാമീണ മേഖലകളിലെ വ്യാപാരികളെയും സംരംഭകരെയും, ചെറുകിട വ്യവസായങ്ങളെയും ലക്ഷ്യമിട്ടാണ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിയിരിക്കുന്നത്. അദ്ദേഹം കൂട്ടിചേര്‍ത്തു.

ബി എസ് എന്‍ എല്‍ ഉപഭോക്താക്കള്‍ക്കും പുതിയ സേവനം ലഭ്യമാണ്. ബി എസ് എന്‍ എല്‍ വെബ്‌സൈറ്റായ www.bnsl.co.in വെബ്‌സൈറ്റിലെ വലത് വശത്തായുള്ള ജി എസ് ടി ടാബിന് കീഴില്‍ ജി എസ് പി സര്‍വീസില്‍ ക്ലിക്ക് ചെയ്ത് ഈ സേവനം ലഭ്യമാക്കാം. ഈ പേജില്‍ നാല് ജി എസ് പി പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഉപോക്താക്കള്‍ക്ക് ഇഷ്ടമുള്ള ജി എസ് പി തിരഞ്ഞെടുക്കാം. ഉപഭോക്താക്കള്‍ക്ക് അടിസ്ഥാന വിവരങ്ങളായ പേര്, ബി എസ് എന്‍ എല്‍ ഫോണ്‍ നമ്പര്‍, ഇ മെയില്‍ അഡ്രസ് എന്നിവ നല്‍കി സേവനം ലഭ്യമാക്കാം. അദ്ദേഹം- വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : BSNL, Business, Top-Headlines, News, Technology, Tax, GST.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia