നഗര മാലിന്യസംസ്‌കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോര്‍സ്
Sep 26, 2018, 11:29 IST
മുംബൈ: (www.kasargodvartha.com 26.09.2018) നഗര മാലിന്യസംസ്‌കരണത്തിന് അത്യാധുനിക വാഹനങ്ങളുമായി ടാറ്റ മോട്ടോര്‍സ്. 19 മുതല്‍ 21 വരെ മുംബൈയില്‍ നടക്കുന്ന 'മുനിസിപാലിക 2018' പരിപാടിയിലാണ് ടാറ്റ മോട്ടോര്‍സ് നിര്‍മ്മിച്ച അത്യാധുനിക മാലിന്യ സംസ്‌കരണ വാഹനങ്ങള്‍ അവതരിപ്പിക്കുന്നത്. ഖര, ദ്രാവക മാലിന്യ നിര്‍മാര്‍ജനത്തിന് ആവശ്യമായ രീതിയില്‍ തയ്യാറാക്കപ്പെട്ടിട്ടുള്ള പല തരത്തിലുള്ള വാഹനങ്ങള്‍, വാട്ടര്‍ ടാങ്കറുകള്‍, റോഡ് തൂക്കുന്ന വാഹനങ്ങള്‍, തുടങ്ങി വന്‍നഗരങ്ങളിലെയോ ചെറിയ പട്ടണങ്ങളിലെയോ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലുള്ള വാഹനങ്ങളാകും പ്രദര്‍ശിപ്പിക്കുക.
സ്വച്ച് ഭാരത് മിഷന്റെ ഭാഗമായി രാജ്യത്തെ നിരവധി മുനിസിപ്പാലിറ്റികള്‍ക്ക് മാലിന്യ നിര്‍മാര്‍ജനനത്തിനായി ടാറ്റ മോട്ടോഴ്സാണ് നിലവില്‍ ഏറ്റവും കൂടുതല്‍ മാലിന്യ സംസ്‌കരണ സാമഗ്രികള്‍ വിതരണം ചെയ്യുന്നത്. ലോകബാങ്കിന്റെ കണക്കനുസരിച്ച് 2025 ഓടെ ഇന്ത്യയിലെ പ്രതിദിന മാലിന്യ ഉല്‍പാദനം 3,77,000 ടണ്‍ ആയി ഉയരും. ഈ പ്രശ്നം പരിഹരിക്കാന്‍ സ്വകാര്യവും, സര്‍ക്കാര്‍ മേഖലയും ഒരു ഗ്രീന്‍ ആന്‍ഡ് ക്ലീന്‍ ഇന്ത്യക്കായി ഒരുമിച്ചു പ്രവര്‍ത്തിക്കുന്നു.
ടാര്‍പോളിന്‍ കവറോടുകൂടിയ എസ് എച്ച്ടി ട്വിന്‍ ബിന്‍ സൈഡ് ടിപ്പറില്‍ ഉണങ്ങിയതും നനവുള്ളതുമായ 1.8സി യു എം മാലിന്യങ്ങള്‍ ഉള്‍ക്കൊള്ളാനാകും. പുതുക്കിയ എസ് ബിഎസ് 4 ബോക്സ് 2എംക്യൂബ് കവചിത ടിപ്പറില്‍ 70:30 അനുപാതത്തില്‍ ഉണങ്ങിയതും നനവുള്ളതുമായ മാലിന്യങ്ങള്‍ ഉറവിടങ്ങളില്‍ തന്നെ വേര്‍തിരിച്ച് എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്നു. 2.2എം ക്യൂബ് ഹോപ്പര്‍ ടിപ്പര്‍ ബബിന്‍ ലിഫ്റ്റര്‍ മെഗാ മോഡലില്‍ ഹൈഡ്രോളിക് സംവിധാനമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
എല്‍ പി ടി 1613 ജെട്ടിങ് കം സക്ഷന്‍ എം/സി ഉപയോഗിച്ച് ഓടകളില്‍ തടസ്സങ്ങള്‍ എളുപ്പത്തില്‍ നീക്കം ചെയ്യാന്‍ സാധിക്കുന്നു. ഉയര്‍ന്ന സമ്മര്‍ദ്ദത്തിലുള്ള വാട്ടര്‍ ജെറ്റിങ് സംവിധാനം ആണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. സെപ്റ്റിടാങ്കുകള്‍, മാന്‍ ഹോളുകള്‍ തുടങ്ങിയവയും ഇതുവഴി എളുപ്പത്തില്‍ വൃത്തിയാക്കാം. 5000കിലോഗ്രാമാണ് വാട്ടര്‍ ടാങ്ക് ശേഷി 3000കിലോഗ്രാം മാലിന്യങ്ങളും വഹിക്കാന്‍ ഇവക്ക് ശേഷിയുണ്ട്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: India, Mumbai, Technology, Vehicle, Automobile, news, National, Top-Headlines, Tata Motors to showcase its Integrated Waste.