ബുധനാഴ്ച്ച വരെ ടിക്ക് ടോക്കിന് സ്റ്റേ; സുപ്രീംകോടതി
Apr 22, 2019, 13:38 IST
ന്യൂഡല്‍ഹി:(www.kasargodvartha.com 22/04/2019) ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്കില്‍ ഉടനടി നടപടി എടുക്കണമെന്ന് സുപ്രീംകോടതി മദ്രാസ് ഹൈക്കോടതിയെ അറിയിച്ചു. ഇക്കാര്യത്തില്‍ ബുധനാഴ്ച തന്നെ തീരുമാനം എടുക്കണമെന്നും അല്ലെങ്കില്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്കില്ലാതാവും എന്നും ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി പറഞ്ഞു.
തങ്ങളുടെ ഭാഗം കേള്‍ക്കാതെയാണ് മദ്രാസ് ഹൈക്കോടതി ഇക്കാര്യത്തില്‍ നടപടി എടുത്തത് എന്ന് ചൂണ്ടിക്കാട്ടി ടിക്ക് ടോക്കിന്റെ മാതൃക കമ്പനിയായ ബൈടെഡന്‍സ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ ടിക്ക് ടോക്കിന് ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിക്കാന്‍ സുപ്രീംകോടതി തയ്യാറായിരുന്നില്ല. ഇന്ത്യയില്‍ അഞ്ചരക്കോടിയോളം ടിക്ക് ടോക്ക് ഉപഭോക്താക്കള്‍ ഉണ്ടെന്നാണ് കണക്ക്.
അശ്ലീലത പ്രചരിപ്പിക്കുന്നുവെന്നും കുട്ടികളെ വഴിതെറ്റിക്കുന്നുവെന്നും ആരോപിച്ച് സമര്‍പ്പിക്കപ്പെട്ട ഹര്‍ജിയിലാണ് മദ്രാസ് ഹൈക്കോടതി ടിക്ക് ടോക്ക് ആപ്പിന് നിരോധനം ഏര്‍പ്പെടുത്തിയത്. ഇതേ തുടര്‍ന്ന് പ്ലേ സ്റ്റോറില്‍ നിന്നും ഈ ആപ്പ് പിന്‍വലിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, New Delhi, National, Technology, Court, High-Court, Supreme court, Tiktok, Supreme Court of India informed the Madras High Court that immediate action should be taken against the Chinese app TicTok.