കാഞ്ഞങ്ങാട് നഗരസഭാ പരിധിയിലെ വഴിയോര കച്ചവടം ഡിജിറ്റലാവുന്നു
Sep 24, 2021, 20:00 IST
കാഞ്ഞങ്ങാട്: (www.kasargodvartha.com 24.09.2021) നഗരസഭാ പരിധിയിലെ വഴിയോര കച്ചവടവും ഡിജിറ്റലാവാന്‍ ഒരുങ്ങുന്നു. കുടുംബശ്രീ ദേശീയ നഗര ഉപജീവന പദ്ധതി പ്രകാരം വഴിയോര കച്ചവടക്കാര്‍ക്കും ഓണ്‍ലൈന്‍ വഴി പണം സ്വീകരിക്കാന്‍ ഡിജിറ്റല്‍ മൊബൈല്‍ ആപ്ലികേഷന്‍, സെല്‍ഫ് സെര്‍വീസ് പോര്‍ടല്‍ തുടങ്ങിയ മള്‍ടി ചാനല്‍ സംവിധാനം വഴി സാധനം വാങ്ങുന്നതിന് കാഞ്ഞങ്ങാട് നഗസഭയില്‍ ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിംഗ് ആരംഭിക്കുന്നു.
ഡിജിറ്റല്‍ ഇടപാട് ആരംഭിക്കുന്നതിന്റെ ഭാഗമായി തെരുവ് കച്ചവടക്കാര്‍ക്ക് ക്യു ആര്‍ കോഡ് വിതരണവും ഡിജിറ്റല്‍ ഓണ്‍ ബോര്‍ഡിംഗ് പരിശീലന ക്യാംപും സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് കച്ചവടം നടത്തുന്ന 91 പേര്‍ക്കാണ് ക്യു ആര്‍ കോഡ് നല്‍കിയത്.
ക്യാമ്പ് നഗരസഭ ചെയര്‍പേഴ്സണ്‍ കെ വി സുജാത ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍മാന്‍ പി അഹ്മദ് അലി അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമിറ്റി ചെയര്‍പേഴ്സണ്‍ കെ വി മായാകുമാരി, സി ഡി എസ് ചെയര്‍പേഴ്സണ്‍ കെ സുജിനി, നഗരസഭ സെക്രടറി റോയ് മാത്യു, ഹെല്‍ത് സൂപെര്‍വൈസര്‍ അരുള്‍, പി എന്‍ യു എല്‍ എം കോര്‍ഡിനേറ്റര്‍ സി എം ബൈജു, ജില്ലാ കോര്‍ഡിനേറ്റര്‍ നൗഫല്‍ സംസാരിച്ചു.

Keywords: News, Kerala, Kasaragod, Kanhangad, Technology, Cash, Street, Kanhangad-Municipality, Street vending in Kanhangad municipality going digital.
< !- START disable copy paste -->