city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഞെട്ടിക്കുന്ന മുന്നറിയിപ്പ്! 100 വര്‍ഷത്തിനുളളില്‍ മനുഷ്യവംശം ഇല്ലാതാകുമെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ്

ലണ്ടന്‍: (www.kasargodvartha.com 06.05.2017) 100 വര്‍ഷത്തിനുളളില്‍ മനുഷ്യവംശം ഇല്ലാതാകുമെന്ന് കണ്ടെത്തല്‍. വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ് ആണ് ഞെട്ടിക്കുന്ന മുന്നറിയിപ്പുമായി രംഗത്തെത്തിയത്.

ബി ബി സിയുടെ ഡോക്യുമെന്ററിയില്‍ ഇക്കാര്യം വെളിപ്പെടുത്തുകയായിരുന്നു ഹോക്കിങ്‌സ്. കാലാവസ്ഥാ വ്യതിയാനം, ജനപ്പെരുപ്പം, ഉല്‍ക്കാ പതനം എന്നിവയായിരിക്കും ഭൂമിയുടെ നാശത്തിനു കാരണമായിത്തീരുന്നതെന്ന് ഹോക്കിങ്‌സ് വ്യക്തമാക്കുന്നു. മനുഷ്യവംശം നിലനില്‍ക്കണമെങ്കില്‍ മറ്റൊരു വാസയോഗ്യമായ ഗ്രഹത്തിലേക്ക് മനുഷ്യര്‍ കുടിയേറിപ്പാര്‍ക്കണമെന്നും അദ്ദേഹം മുന്നറിയിപ്പു നല്‍കി.

 ഞെട്ടിക്കുന്ന മുന്നറിയിപ്പ്! 100 വര്‍ഷത്തിനുളളില്‍ മനുഷ്യവംശം ഇല്ലാതാകുമെന്ന് വിഖ്യാത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്‌സ്

സാങ്കേതിക വിദ്യയുടെ അനിയന്ത്രിതമായ വളര്‍ച്ചയും മനുഷ്യന്റെ വര്‍ദ്ധിച്ചു വരുന്ന ആക്രമണ ത്വരയും ആണവയുദ്ധത്തിലേക്കോ ജൈവയുദ്ധത്തിലേക്കോ ലോകത്തെ കൊണ്ടെത്തിക്കുമെന്ന് ഹോക്കിങ്‌സ് നേരത്തെ അഭിപ്രായപ്പെടുകയുണ്ടായി. ഒരു ലോകഗവണ്‍മെന്റിനു മാത്രമേ ഈ ലോകനാശത്തില്‍ നിന്ന് ഭൂമിയെ രക്ഷിക്കാനാകൂ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Summary: Stephen Hawking says humanity has only about 100 years to escape from earth

Keywords: London, Earth, End, World, Human, War, Whether, Scientist, Warning, Documentary, BBC, Planet, Population.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia