city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈ വിമാനത്താവളത്തിൽ ഇനി മുതൽ പാസ്പോർടിനു പകരം മുഖം കാണിച്ചാൽ മതി; പുത്തൻ സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചു

നാസർ കൊട്ടിലങ്ങാട്

ദുബൈ: (www.kasargodvartha.com 23.02.2021) രാജ്യാന്തര വിമാനത്താവളത്തിൽ ഇനി പാസ്പോർടിനു പകരം മുഖം കാണിച്ചാൽ മതി. യാത്രയ്ക്ക് പാസ്പോർടോ, എമിറേറ്റ്സ് ഐഡിയോ ഇല്ലാതെ ടികെറ്റ് പരിശോധന കൗണ്ടർ മുതൽ വിമാനത്തിലേയ്ക്ക് കയറും വരെ മുഖം മാത്രം കാണിച്ചു നടപടികൾ പൂർത്തികരിക്കാൻ കഴിയുന്ന അതിനൂതന സംവിധാനം കഴിഞ്ഞദിവസമാണ് നിലവിൽ വന്നത്. ഔദ്യോഗിക ഉദ്ഘാടനം ജിഡിആർഎഫ്എ ദുബൈ മേധാവി മേജർ ജനറൽ മുഹമ്മദ് അഹ്‌മദ് അൽ മർറി നിർവഹിച്ചു. പുതിയ സംവിധാനം ഇത്തരം നൂതന സംരംഭങ്ങളുടെ ഭാവിയിലേക്കുള്ള ആദ്യപടിയാണെന്ന് അദ്ദേഹം പറഞ്ഞു.

ദുബൈ വിമാനത്താവളത്തിൽ ഇനി മുതൽ പാസ്പോർടിനു പകരം മുഖം കാണിച്ചാൽ മതി; പുത്തൻ സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചു

ആർടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ യാത്രക്കാരുടെ മുഖവും കണ്ണുകളും തിരിച്ചറിഞ്ഞു നടപടികൾ വേഗത്തിൽ പൂർത്തികരിക്കാൻ സാധിക്കുന്ന തരത്തിലാണ് പുതിയ സംവിധാനം ആരംഭിച്ചിട്ടുള്ളത്. ബോഡിങ് പാസും ഇനി ആവശ്യമില്ല. മുഖം തിരിച്ചറിയാനുള്ള സോഫ്റ്റ് വെയറാണ് എല്ലാം ചെയ്യുന്നത്. അഞ്ചു മുതൽ ഒമ്പതു വരെ സെകൻഡുകൾക്കുള്ളിൽ യാത്രാ നടപടികൾ പൂർത്തിയാക്കാനാവും. ബയോമെട്രിക് സാങ്കേതിക വിദ്യകളുടെ സഹായത്തോടെ ഒരേ മുഖരൂപമുള്ള ഇരട്ടകളെ പോലും വേർതിരിച്ചറിയാൻ കഴിയുന്ന രീതിയിൽ അത്യാധുനിക സോഫ്റ്റ് വെയറുകളാണ് ഉപയോഗിക്കുന്നത്.

വിമാന ടികെറ്റ് പരിശോധന പവലിയനിന് മുന്നിൽ സ്ഥാപിച്ച ക്യാമറയിൽ നോക്കുക എന്നതാണ് ഇതിന്റെ ആദ്യ ഘട്ടം . തുടർന്ന് എമിഗ്രേഷൻ നടപടികൾക്കുള്ള ഗേറ്റിൽ സ്ഥാപിച്ച ക്യാമറയിൽ മുഖം കാണിച്ചാൽ മുഖവും കണ്ണും യാത്രക്കാരന്റെതാണെന്ന് സിസ്റ്റം ഉറപ്പുവരുത്തി അടുത്ത ഘട്ടത്തിലേക്കുള്ള ഗേറ്റുകൾ ഓരോന്നായി തുറന്നുതരും .

എന്നാൽ സംവിധാനം ഉപയോഗപ്പെടുത്തുന്നവർ ആദ്യത്തെ തവണ അവരുടെ പാസ്പോർട് വിവരങ്ങൾ റജിസ്റ്റർ ചെയ്യുകയും മുഖവും കണ്ണുകളും സിസ്റ്റത്തിലേക്ക് പകർത്തുകയും വേണം. തുടർന്നുള്ള യാത്രകളിൽ ഇത്തരത്തിലുള്ള രജിസ്ട്രേഷൻ ആവശ്യമില്ല. പാസ്പോർട് അവശ്യമില്ലെങ്കിലും തങ്ങളുടെ യാത്രാരേഖകൾ എപ്പോഴും യാത്രക്കാർ കൈയിൽ കരുതണമെന്ന് അധികൃതർ നിർദേശിച്ചു. ആദ്യഘട്ടത്തിൽ എമിറേറ്റ്സ് വിമാനത്തിന്റെ ബിസിനസ്, ഫസ്റ്റ് ക്ലാസ് യാത്രക്കാർക്കാണ് ഈ സൗകര്യം ലഭ്യമാവുക. സ്മാർട് ഗേറ്റിലൂടെയും സ്മാർട് ടണലിലൂടെയും യാത്രക്കാർക്ക് കടന്നുപോകാം.

ദുബൈ വിമാനത്താവളത്തിൽ ഇനി മുതൽ പാസ്പോർടിനു പകരം മുഖം കാണിച്ചാൽ മതി; പുത്തൻ സാങ്കേതിക വിദ്യയ്ക്ക് തുടക്കം കുറിച്ചു



Keywords:  Dubai, News, Passport, Technology, Airport, News, Face, Dubai Airport, Show face instead of passport at the Dubai airport; Beginning of new technology.
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia