city-gold-ad-for-blogger

കൈനോക്കി കുറ്റവാളികളെ പിടിക്കാം, പുതിയ കണ്ടെത്തലുമായി ശാസ്ത്ര ലോകം

ലണ്ടന്‍:(www.kasargodvartha.com 14/02/2019) കൈനോക്കി കുറ്റവാളികളെ പിടിക്കാം, പുതിയ കണ്ടെത്തലുമായി ശാസ്ത്ര ലോകം. വടക്കുപടിഞ്ഞാറന്‍ ബ്രിട്ടനിലെ 'ലാന്‍കാസ്റ്റര്‍ യൂനിവേഴ്‌സിറ്റി'യിലെ പ്രൊഫസര്‍ ദമെ സൂ ബ്ലാക്കിന്റെ നേതൃത്വത്തില്‍ നടത്തിയ പരീക്ഷണങ്ങളാണ് പുതില കണ്ടെത്തല്‍ ശാസ്ത്ര ലോകത്തിന് സമ്മാനിച്ചിരിക്കുന്നത്.

കൈനോക്കി കുറ്റവാളികളെ പിടിക്കാം, പുതിയ കണ്ടെത്തലുമായി ശാസ്ത്ര ലോകം

വിരലടയാളം പോലെ വ്യക്തികളുടെ കൈകളിലെ ഞരമ്പുകളുടെ ഘടനയും ചുളിവും നിറവും എല്ലാം ഓരോരുത്തരിലും വ്യത്യസ്തമാണെന്നാണ് ഗവേഷകര്‍ പറയുന്നത്. ഇതുവഴി ക്യാമറകളില്‍ പതിയുന്ന കുറ്റവാളികളുടെ കൈകള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയാല്‍ വ്യക്തികളെ തിരിച്ചറിയാനാകുമെന്നാണ് ഇവരുടെ കണ്ടെത്തല്‍. പുതിയ കണ്ടെത്തല്‍ കുറ്റവാളികളെ കണ്ടെത്താന്‍ അന്വേഷകര്‍ക്ക് സഹായകമാകുന്നതാണ്.

നിലവില്‍ കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് ലഭിക്കുന്ന വിരലടയാളം വെച്ചാണ് കുറ്റവാളികളെ അന്വേഷകര്‍ കണ്ടെത്തിയിരുന്നത്. എന്നാല്‍ ഇനി മുതല്‍ കുറ്റവാളികളുടെ കൈകളുടെ ചിത്രം മാത്രം കിട്ടിയാല്‍ മതിയാകുമെന്നാണ് ഇവരുടെ അവകാശവാദം.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, World, Top-Headlines, Technology, Scientist,Scientist discover new method for catch criminals

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia