സ്‌കൂളിലെ 24 ക്ലാസ് മുറികള്‍ സ്മാര്‍ട്ടാക്കും; പൂര്‍വ വിദ്യാര്‍ത്ഥികളും നാട്ടുകാരും രംഗത്ത്
Aug 27, 2017, 19:58 IST
മൊഗ്രാല്‍പുത്തൂര്‍: (www.kasargodvartha.com 27.08.2017) അക്ഷരങ്ങളുടെ പുണ്യം പകര്‍ന്നു നല്‍കിയ വിദ്യാലയത്തിരുമുറ്റത്ത് പൂര്‍വ വിദ്യാര്‍ത്ഥികള്‍ കൂട്ടമായെത്തി രണ്ടാം ഘട്ട വികസന സെമിനാറിന് കൊടി പാറിച്ചപ്പോള്‍ സംഭവിച്ചത് വിസ്മയ മുഹൂര്‍ത്തം. മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹൈസ്‌കൂളിലേയും ഹയര്‍ സെക്കന്‍ഡറിയിലേയും ക്ലാസ് മുറികള്‍ പൂര്‍വ വിദ്യാര്‍ത്ഥികളുടേയും നാട്ടുകാരുടേയും കൂട്ടായ്മയില്‍ ഇനി സ്മാര്‍ട്ടാകും.
പൂര്‍വ വിദ്യാര്‍ത്ഥി സംഘടനയും റീഡ് എഡ്യൂക്കേഷന്‍ സൊസൈറ്റിയും കൈകോര്‍ത്ത് സംഘടിപ്പിച്ച സെമിനാര്‍ വേദിയില്‍ ക്ലാസ് മുറികള്‍ സ്‌പോണ്‍സര്‍ ചെയ്യാനുള്ള മത്സര വേദി കൂടിയായി മാറി. ഓരോ ക്ലാസിന്റെയും ഡിജിറ്റലൈസേഷന്റെ മുന്നൊരുക്കത്തിന് നിശ്ചയിക്കപ്പെട്ടിരിക്കുന്ന തുക 60,000 രൂപ വീതമാണ്. ഇത്തരത്തില്‍ 24 ക്ലാസ് മുറികളും സ്‌പോണ്‍സര്‍ ചെയ്യാന്‍ വ്യക്തികളും വിവിധ ബാച്ച് പൂര്‍വ വിദ്യാര്‍ത്ഥി കൂട്ടായ്മയും സന്നദ്ധ സംഘടനകളുമൊക്കെ രംഗത്തുവന്നു.
വികസന സെമിനാര്‍ എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ ജി സി ബഷീര്‍ മുഖ്യാതിഥിയായി. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുജീബ് കമ്പാര്‍ സ്വാഗതവും മുജീബ് സി എച്ച് വിഷയാവതരണവും നടത്തി. പൂര്‍വ വിദ്യാര്‍ത്ഥി സംഘടന കണ്‍വീനര്‍ മാഹിന്‍ കുന്നില്‍, ഹെഡ്മാസ്റ്റര്‍ കെ അരവിന്ദ, പി ടി എ പ്രസിഡന്റ് പി ബി അബ്ദുര്‍ റഹ് മാന്‍, പി ടി എ വൈസ് പ്രസിഡന്റ് മഹ് മൂദ് ബെള്ളൂര്‍ സംസാരിച്ചു. പ്രിന്‍സിപ്പാള്‍ സി കെ രാധാകൃഷ്ണന്‍ നന്ദി പറഞ്ഞു. സെപ്തംബര്‍ ആദ്യവാരത്തില്‍ തന്നെ ക്ലാസ് മുറികളുടെ നവീകരണ പ്രവൃത്തി ആരംഭിക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kasaragod, News, School, Mogral Puthur, Old student, Technology, Education, Villagers, Smart, Facility.