city-gold-ad-for-blogger

സാന്‍ട്രോ തിരിച്ചെത്തുന്നു; വിപണിയില്‍ തരംഗമാകാന്‍ ഗംഭീര ലുക്കിലും മികച്ച വിലയിലും

മുംബൈ:(www.kasargodvartha.com 04/01/2018) 1998 ല്‍ ഇന്ത്യന്‍ നിരത്തിലെത്തിയ സാന്‍ട്രോ 2014 ലാണ് ഇന്ത്യയില്‍ നിന്നും പിന്‍വാങ്ങിയത്. നീണ്ട പതിനാറ് വര്‍ഷക്കാലം ഇന്ത്യന്‍ നിരത്തിലെ ശ്രദ്ധേയ സാന്നിധ്യമായിരുന്ന ഹ്യൂണ്ടായ് സാന്‍ട്രോ ഇപ്പോള്‍ തിരിച്ചുവരവിന് തയ്യാറെടുക്കുകയാണ്. നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രൂപത്തിലും സവിശേഷതകളിലും ഏറെ മാറ്റം വരുത്തിയാണ് സാന്‍ട്രോ തിരിച്ചെത്തുന്നത്.

പഴയ സാന്‍ട്രോയില്‍ നിന്നും തികച്ചും വ്യത്യസ്തമായ ഡിസൈനിലും പുത്തന്‍ ഫീച്ചറുകളുമായിരിക്കും സാന്‍ട്രോയുടെ സവിശേഷത. സാന്‍ട്രോ തിരിച്ചെത്തിന്നതോടുകൂടി ഐ 10 മോഡലുകളെ വിപണിയില്‍ നിന്ന് പിന്‍വലിച്ചേക്കും.

സാന്‍ട്രോ തിരിച്ചെത്തുന്നു; വിപണിയില്‍ തരംഗമാകാന്‍ ഗംഭീര ലുക്കിലും മികച്ച വിലയിലും


സാന്‍ട്രോ എന്ന പേരില്‍ തന്നെമാണ് വിപണി കീഴടക്കാന്‍ തിരിച്ചെത്തുക. ഫെബ്രുവരിയില്‍ നടക്കുന്ന ഓട്ടോഎക്‌സ്‌പോയിലൂടെ രണ്ടാം വരവുണ്ടാകും എന്നാണ് ഹ്യൂണ്ടായി അധികൃതര്‍ നല്‍കുന്ന വിവരം.

സാന്‍ട്രോ തിരിച്ചെത്തുന്നു; വിപണിയില്‍ തരംഗമാകാന്‍ ഗംഭീര ലുക്കിലും മികച്ച വിലയിലും


ഉപഭോക്താക്കള്‍ക്കിടയിലുള്ള താല്പര്യവും സ്വീകാര്യതയും കണക്കിലെടുത്താണ് സാന്‍ട്രോയെ വിപണിയിലേക്ക് തിരിച്ചുകൊണ്ടുവരുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Business, Santro, Hundai, Market,New model, Technology,  Santro returns; Wonderful look and great price for customers

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia