ബംഗളൂരുവില്‍ ലോകത്തിലെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ ഒരുക്കി സാംസംഗ്
Sep 11, 2018, 15:34 IST
ബംഗളൂരു: (www.kasargodvartha.com 11.09.2018) ലോകത്തെ ഏറ്റവും വലിയ മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററുമായി സാംസംഗ്. രാജ്യത്തിന്റെ ടെക് തലസ്ഥാനമായ ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലുള്ള ഓപ്പറ ഹൗസാണ് മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്ററായി വികസിപ്പിച്ചിരിക്കുന്നത്. സാങ്കേതികവിദ്യ, ലൈഫ്‌സ്‌റ്റൈല്‍ എന്നിവയുടെ സമ്മിശ്ര അനുഭവമായിരിക്കും സാംസങ് ഓപ്പറ ഹൗസ് പ്രദാനം ചെയ്യുക.
രാജ്യത്ത് ഇതാദ്യമായാണ് ഇത്തരത്തിലൊരു മൊബൈല്‍ എക്‌സ്പീരിയന്‍സ് സെന്റര്‍ അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ ഉല്‍പ്പന്നങ്ങള്‍ ഓപ്പറ ഇവിടെ അവതരിപ്പിക്കുന്നു. നാളത്തേത് ഇന്ന് തന്നെ കണ്ടെത്തുക എന്ന സാംസങിന്റെ കാഴ്ചപാടിന്റെ ഒരു ഉത്തമ ദൃഷ്ടാന്തമാണ് സാംസങ് ഓപ്പറ ഹൗസ്. വെര്‍ച്ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, ഇന്റര്‍നെറ്റ് ഓഫ് തിംഗ്‌സ് എന്നിവ ആസ്വദിക്കാന്‍ ഇവിടെ അവസരമുണ്ട്.
ഒരാള്‍ വെര്‍ച്ച്വല്‍ റിയാല്‍റ്റിയുടെ 'ഭാഗമായ 4ഡി സ്വെയ് ചെയറോ, വിപ്ലാഷ് പള്‍സര്‍ 4ഡി ചെയറോ ആസ്വദിക്കുമ്പോള്‍ മറ്റൊരാള്‍ക്ക് ഫൈറ്റര്‍ പൈലറ്റ് ആയി യുദ്ധം ചെയ്യുകയോ ബഹിരാകാശ ആക്രമണം നടത്തുകയോ ഇതുമല്ലെങ്കില്‍ റോളര്‍ കോസ്റ്റര്‍ റൈഡില്‍ ഏര്‍പ്പെടുകയോ ചെയ്യാം. കയാക്കിംഗോ, റോയിംഗോ ഇഷ്ടപ്പെടുന്നവര്‍ക്കായി വെര്‍ച്വല്‍ റിയാല്‍റ്റി ഇവിടെ കാത്തിരിക്കുന്നു. ഫിറ്റ്‌നസ് പ്രേമികള്‍ക്ക് യൂറോപ്പിലെ മനോഹരമായ ദൃശ്യങ്ങള്‍ ആസ്വദിച്ച് സൈക്കിളിംഗ് നടത്താം.
ഓപ്പറ ഹൗസിലെ തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകളും മറ്റ് പ്രദര്‍ശനങ്ങളും കുടുംബ സമേതം കാണാന്‍ നേരത്തെ തന്നെ ബുക്ക് ചെയ്യാം. ഇന്നൊവേഷന്‍, ലൈഫ് സ്‌റ്റൈല്‍, എന്റര്‍ടെയിന്‍മെന്റ്, സാംസ്‌കാരിക ഹബ്ബ് എന്നിവയുടെ കേന്ദ്രമായി മാറാനാണ് സാംസങ് ഓപ്പറ ഹൗസ് ലക്ഷ്യമിടുന്നത്. ഫിറ്റ്‌നസ്, ഫോട്ടോഗ്രാഫി, ഗെയിമുകള്‍, സംഗീതം, സിനിമകള്‍, 'ഭക്ഷണം, സ്റ്റാന്റ് അപ്പ് കോമഡി, സാങ്കേതിക വിദ്യ എന്നിവയുമായി ബന്ധപ്പെട്ട പരിപാടികളും വര്‍ഷം മുഴുവനും ഇവിടെ വെച്ച് നടക്കും.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, National, Top-Headlines, Technology, Business, Samsung Opens Largest Mobile Experience Centre in the World at Bengaluru's Iconic Opera House
< !- START disable copy paste -->