city-gold-ad-for-blogger

ഗാലക്‌സി ജെ 7 പ്രൈം 2 ഇന്ത്യന്‍ വിപണിയില്‍

കൊച്ചി: (www.kasargodvartha.com 01.04.2018) ഗാലക്‌സി ജെ7 പ്രൈം 2 പുറത്തിറക്കി. മികച്ച പെര്‍ഫോമന്‍സും ഡിസൈനുമാണ് ഗാലക്‌സി ജെ7 പ്രൈം 2വിനെ വേറിട്ട് നിര്‍ത്തുന്നത.് സാസംഗ് ഗാലക്‌സി ജെ7 ന് മികച്ച സ്വീകാര്യതയാണ് രാജ്യത്തുള്ളത്. ഇന്ത്യയില്‍ വില്‍ക്കപ്പെടുന്ന ഓരോ മൂന്ന് സ്മാര്‍ട്ട്‌ഫോണുകളിലും ഒന്ന് ഗാലക്‌സി ജെ ആണ്.

5.5 ഫുള്‍ എച്ച്ഡി സ്‌ക്രീനോട് കൂടിയാണ് ഗാലക്‌സി ജെ7 പ്രൈം 2 എത്തിയിരിക്കുന്നത്. മെറ്റല്‍ ബോഡി, ഫിംഗര്‍ പ്രിന്റ് സ്‌കാനര്‍ എന്നിവയും ഫോണിന്റെ പ്രത്യേകതകളാണ്. ഗാലക്‌സി ജെ7 പ്രൈം 2 ഫ്രണ്ട്, റിയര്‍ കാമറകള്‍ 13 മെഗാപിക്‌സലാണ്. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ പകര്‍ത്താന്‍ ശേഷിയുള്ള കാമറകളാണ് ഇത്.

ഗാലക്‌സി ജെ 7 പ്രൈം 2 ഇന്ത്യന്‍ വിപണിയില്‍

1.6 GHz എക്‌സൈനോസ് ഒക്ടാ-കോര്‍ ആണ് പ്രോസസര്‍. 3 ജിബിയാണ് റാം. 32 ജിബി സ്റ്റോറേജുണ്ട്. മൈക്രോ എസ്ഡി കാര്‍ഡ് വഴി 256 ജിബി വരെ മെമ്മറി എക്‌സ്പാന്റ് ചെയ്യാം. സാംസംഗിന്റെ മേക്ക് ഫോര്‍ ഇന്ത്യ പദ്ധതിയായ സാംസംഗ് മാളും ഫോണിലുണ്ട്. ഫോട്ടോ എടുത്ത് ഉല്‍പ്പന്നം തിരയാനും ഷോപ്പിംഗ് നടത്താനുമുള്ള സംവിധാനമാണിത്. യുപിഐ പേയ്‌മെന്റ് പ്ലാറ്റ്‌ഫോമായ സാംസംഗ് പേ മിനിയും ഫോണില്‍ ലഭ്യമാണ്. 13,990 രൂപയാണ് ഗാലക്‌സി ജെ7 പ്രൈം 2 ന്റെ വില. കറുപ്പ്, സ്വര്‍ണ നിറങ്ങളില്‍ ഫോണ്‍ ലഭിക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords:  National, news, Mobile Phone, Business, Technology, Samsung Galaxy J7 Prime 2 launched in India: Price, specifications and features.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia