ഇന്‍സ്റ്റഗ്രാം നിരോധിച്ചതിന് പിന്നാലെ പുതിയ ഫോടോ ഷെയറിങ് ആപുമായി റഷ്യ; 'റോസ്ഗ്രാം' മാര്ച് 28ന് പുറത്തിറക്കും
Mar 17, 2022, 14:25 IST
മോസ്കോ: (www.kasargodvartha.com 17.03.2022) യുക്രൈനെതിരെ നടത്തുന്ന അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ ഇന്‍സ്റ്റഗ്രാം നിരോധിച്ചതിന് പിന്നാലെ പുതിയ ഫോടോ ഷെയറിങ് ആപ് പുറത്തിറക്കാനൊരുങ്ങി റഷ്യ. റോസ്ഗ്രാം എന്ന് പേര് നല്‍കിയിരിക്കുന്ന ഈ പുതിയ ആപ്ലികേഷന് മാര്ച് 28ന് പുറത്തിറക്കുമെന്നാണ് വിവരം. പണം കൊടുത്ത് വായിക്കാനാവുന്ന ഉള്ളടക്കങ്ങളും റോസ്ഗ്രാമിലുണ്ടാവുമെന്നാണ് റിപോര്‍ട്.
ഇന്‍സ്റ്റഗ്രാമില്‍ ഇല്ലാത്ത ക്രൗഡ് ഫന്‍ഡിംഗ്, ചില പ്രത്യേക കണ്ടന്റുകളിലേക്ക് പണം ഈടാക്കല്‍ സൗകര്യങ്ങളൊക്കെ റോസ്ഗ്രാമില്‍ ഉണ്ടാവുമെന്ന് അധികൃതര്‍ വ്യക്തമാക്കുന്നു. അതേസമയം റഷ്യയില്‍ ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ആപുകളൊക്കെ വിലക്കിയിരിക്കുകയാണ്. റഷ്യന്‍ മാധ്യമങ്ങള്‍ക്കെതിരെ വിവേചനം നടക്കുന്നുവെന്ന് ആരോപിച്ചായിരുന്നു ഫെയസ്ബുകിനെതിരേ നിരോധനം ഏര്‍പ്പെടുത്തിയിരുന്നത്.

റഷ്യന്‍ സൈന്യത്തിനെതിരേ ഭീഷണിമുഴക്കിക്കൊണ്ടുള്ള പോസ്റ്റുകള്‍ക്ക് യുക്രൈന് ഉള്‍പെടെയുള്ള ചില രാജ്യക്കാര്‍ക്ക് മെറ്റാ അനുവാദം നല്‍കിയതിനെ തുടര്‍ന്നാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമിനെതിരെയും നടപടി സ്വീകരിച്ചിരിക്കുന്നത്. റഷ്യയില്‍ പ്ലേസ്റ്റോറില്‍ ഇടപാടുകള്‍ നടത്തുന്നതിനും സബ്സ്ക്രിപ്ഷനുകളെടുക്കുന്നതും ഗൂഗ്ള്‍ വിലക്കിയെന്നാണ് പുറത്തുവരുന്ന റിപോര്‍ടുകള്‍. ആന്‍ഡ്രോയ്ഡ് ഉപഭോക്താക്കള്‍ക്കാണ് വിലക്ക്.
Keywords: Mosco, News, World, Top-Headlines, Ukraine, Ukraine war, Russia, Instagram, Technology, Business, Russia likely to launch Rossgram as replacement of Instagram.
Keywords: Mosco, News, World, Top-Headlines, Ukraine, Ukraine war, Russia, Instagram, Technology, Business, Russia likely to launch Rossgram as replacement of Instagram.