റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് രംഗത്തേക്കും; 4,500 രൂപയുടെ അംഗത്വമെടുത്താല്‍ 100 എംബിപിഎസ് സ്പീഡില്‍ 90 ദിവസത്തേക്ക് 100 ജിബി ഡാറ്റ, 3 മാസത്തെ പ്രിവ്യു ഓഫറിനുശേഷം തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ പണം തിരികെതരും
May 10, 2017, 21:36 IST
ന്യൂഡല്‍ഹി: (www.kasargodvartha.com 10.05.2017) ടെലികോം രംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ സൃഷ്ടിച്ച റിലയന്‍സ് ജിയോ ബ്രോഡ്ബാന്‍ഡ് രംഗത്തേക്കും. 100 എംബിപിഎസ് സ്പീഡില്‍ അതിവേഗ ഇന്റര്‍നെറ്റ് ലക്ഷ്യമാക്കി ഈ മേഖലയിലേക്ക് കടന്നുവരുന്ന റിലയന്‍സ് തകര്‍പ്പന്‍ ഓഫറുകളാണ് മുന്നോട്ട് വെക്കുന്നത്.
ജിയോ ഫൈബര്‍ എന്ന് പേരിട്ടിരിക്കുന്ന ബ്രോഡ് ബാന്‍ഡില്‍ 4,500 രൂപയുടെ അംഗത്വം എടുത്താല്‍ 100 എംബിപിഎസ് സ്പീഡില്‍ 90 ദിവസത്തേക്ക് 100 ജിബി ഡാറ്റ ലഭിക്കും. ഡാറ്റ ഉപഭോഗം കഴിഞ്ഞാല്‍ വേഗത 1 എംബിപിഎസ് ആയി ചുരുങ്ങും. മൂന്നു മാസത്തെ ഈ പ്രിവ്യൂ ഓഫറിന് ശേഷം തുടരാന്‍ താല്‍പര്യമില്ലെങ്കില്‍ അംഗത്വത്തിനായി നല്‍കിയ 4,500 രൂപ തിരികെ തരും. ജിയോ ഫൈബര്‍ ഉപഭോക്താക്കള്‍ക്ക് 5ജിബി ക്ലൗഡ് സ്‌റ്റോറേജും, ഫ്രീ വൈഫൈ റൂട്ടറുകളും നല്‍കുമെന്ന് ഇന്ത്യ ടുഡെ റിപോര്‍ട്ട് ചെയ്യുന്നു. രാജ്യത്തെ ആദ്യത്തെ 100 ശതമാനം ഫൈബര്‍ വീഡിയോ ഒപ്റ്റിമൈസ്ഡ് നെറ്റ്‌വര്‍ക്കാകും ജിയോ ഫൈബര്‍.
ജിയോ ഫൈബര്‍ പരീക്ഷണാടിസ്ഥാനത്തില്‍ തെരഞ്ഞെടുത്ത ചില ഉപഭോക്താക്കള്‍ക്കും റിലയന്‍സ് ജീവനക്കാര്‍ക്കും നല്‍കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. ഡല്‍ഹി, മുംബൈ, ചെന്നൈ നഗരങ്ങളിലാണ് പരീക്ഷണാടിസ്ഥാനത്തില്‍ സേവനം നല്‍കുന്നത്. പരീക്ഷത്തിന് ശേഷമായിരിക്കും ഔദ്യോഗിക ലോഞ്ചിങ്ങ്.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : New Delhi, National, Technology, Business, Reliance jio broadband, Reliance Jio JioFiber Home Broadband Trial Cities Officially Revealed.