city-gold-ad-for-blogger
Aster MIMS 10/10/2023

പുതിയ മേഖലയിലേക്ക് ചുവട് വെച്ച് ജിയോ, ചുവട് വെക്കുന്നത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തേക്ക്

മുംബൈ:(www.kasargodvartha.com 05/06/2018) പുതന്‍ മേഖലയിലേക്ക് ചുവട് വെച്ച് ജിയോ. ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തേക്കും ചുവട് വയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. പുതിയ പ്രോജക്ടിന്റെ നേതൃത്വം വഹിക്കുന്നത് ജിയോ മേധാവി മുകേഷ് അംബാനിയുടെ മകന്‍ ആകാശ് അംബാനിയാണ് എന്നാണ് വിവരം.

ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തെ ചില പ്രമുഖരെ ഇതിനകം ജിയോ തങ്ങളുടെ ടീമില്‍ ഉള്‍പ്പെടുത്താന്‍ നീക്കം ആരംഭിച്ചു കഴിഞ്ഞു. ലൈവ് മിന്റ് റിപ്പോര്‍ട്ട് അനുസരിച്ച് കുറഞ്ഞ ഡാറ്റ നിരക്കും ഫ്രീകോളും നല്‍കി വിപണി പിടിച്ച ജിയോ തങ്ങളുടെ രണ്ടാംഘട്ടം നടപ്പിലാക്കുന്നതിന്റെ ഭാഗമാണ് എഐ അടക്കമുള്ള സാങ്കേതിക വിദ്യകളുടെ സഹായം തേടുന്നത്. എഐ ടീം ബംഗലൂരുവിലോ, ഹൈദരാബാദിലോ കേന്ദ്രമാക്കിയായിരിക്കും പ്രവര്‍ത്തിക്കുക.

പുതിയ  മേഖലയിലേക്ക് ചുവട് വെച്ച് ജിയോ, ചുവട് വെക്കുന്നത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് രംഗത്തേക്ക്

ഈ ടീം ടെലികോം രംഗത്ത് ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സിന്റെ ഉപയോഗമാണ് പ്രധാനമായും നടത്തുക എന്നാണ് സൂചന. നിലവില്‍ 186 ദശലക്ഷം ഉപയോക്താക്കളാണ് ജിയോയ്ക്ക് ഉള്ളത്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Mumbai, National, Top-Headlines, Technology,Mukesh Ambani, Jio,Reliance Jio begins hiring AI team under Akash Ambani

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia