city-gold-ad-for-blogger

റിയല്‍മി ജിടി നിയോ 3 ഉടന്‍ പുറത്തിറക്കും; പ്രത്യേകതകള്‍ അറിയാം

ന്യൂഡെല്‍ഹി: (www.kasargodvartha.com 22.03.2022) റിയല്‍മി ജിടി നിയോ 3 (Realme GT Neo 3) മാര്‍ച് 22ന് ചൈനയില്‍ അവതരിപ്പിക്കുമെന്ന് റിയല്‍മി നേരത്തെ അറിയിച്ചിരുന്നു. ലോഞ്ച് ഇവന്റ് ചൈനയില്‍ പ്രാദേശിക സമയം ഉച്ചയ്ക്ക് രണ്ട് മണിക്ക് (ഇന്‍ഡ്യന്‍ സമയം രാവിലെ 11:30 മണിക്ക്) നടക്കും. റിയല്‍മി ജിടി നിയോ 3യുടെ പ്രത്യേകതകള്‍ ഇതിനകം തന്നെ ഓണ്‍ലൈനില്‍ ചോര്‍ന്നിട്ടുണ്ട്.

രണ്ട് വ്യത്യസ്ത ബാറ്ററി ശേഷിയുള്ള രണ്ട് വേരിയന്റുകളില്‍ സ്മാര്‍ട്‌ഫോണ്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്. 4,500എംഎഎച് 150W ഫാസ്റ്റ് ചാര്‍ജിംഗും 5,000എംഎഎച് ബാറ്ററിയും 80W ഫാസ്റ്റ് ചാര്‍ജിംഗിലും ആയിരിക്കും വേരിയെന്റുകള്‍. ഫോണിന്റെ പുറം ഡിസൈനും പിന്‍ ക്യാമറ മൊഡ്യൂളും ഉള്‍പെടുന്ന ചിത്രത്തോടെ ചൈനീസ് മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമില്‍ കമ്പനി ഒരു ലോഞ്ചിംഗ് ടീസര്‍ ഇറക്കിയിട്ടുണ്ട്.

റിയല്‍മി ജിടി നിയോ 3 ഉടന്‍ പുറത്തിറക്കും; പ്രത്യേകതകള്‍ അറിയാം

പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം, റിയല്‍മി ജിടി നിയോ 3-ല്‍ എച്ച്ഡിആര്‍ 10+ ഉള്ള 10-ബിറ്റ് 6.7 ഇഞ്ച് ഫുള്‍-എച് ഡി + ഒഎല്‍ഇഡി ഡിസ്പ്ലേയും 120 ഹെര്‍ട്‌സ് റീഫ്രഷ് റൈറ്റിംഗോടെ ഉണ്ടാകും. മീഡിയടെക് ഡൈമെന്‍സിറ്റി 8100 SoC ആണ് ഇതിലെ ചിപ്. ഒപ്റ്റിക്സിനായി, റിയല്‍മി ജിടി നിയോ 3 ട്രിപിള്‍ റിയര്‍ ക്യാമറ യൂനിറ്റ് ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. പ്രമുഖ ടെക് പ്രവചന വിദഗ്ധരുടെ അഭിപ്രായ പ്രകാരം, ചൈനീസ് സോഷ്യല്‍ മീഡിയ ടിപുകള്‍ പ്രകാരം 30,000 രൂപയ്ക്ക് അടുത്ത വിലയാണ് ഈ ഫോണിന് വിലയെന്നാണ് പ്രതീക്ഷ.

Keywords:  New Delhi, News, National, Top-Headlines, Technology, World, Business, Mobile Phone, China, Realme GT Neo3 With 150W Charging Launching today.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia