city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ടിക് ടോകിന് പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം

ന്യൂഡെല്‍ഹി: (www.kasargodvartha.com 02.09.2020) ചൈനയ്‌ക്കെതിരെ ഡിജിറ്റല്‍ സര്‍ജിക്കല്‍ സ്‌ട്രൈക്ക് തുടര്‍ന്ന് കേന്ദ്രസര്‍ക്കാര്‍. ടിക് ടോകിന് പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം. പബ്ജി, ബൈഡു, റൈസ് ഓഫ് കിങ്ഡംസ് തുടങ്ങിയ ആപ്പുകളാണ് നിരോധിക്കപ്പെട്ടവയില്‍ ഉള്‍പ്പെടുന്നത്. നിയന്ത്രണ രേഖയില്‍ തുടരുന്ന ചൈനീസ് പ്രകോപനത്തിന്റെ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ വീണ്ടും ആപ്പുകള്‍ നിരോധിക്കുന്ന നടപടി സ്വീകരിച്ചത്.

ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി നിയമത്തിന്റെ 69 എ വകുപ്പ് പ്രകാരമാണ് നിരോധനം. ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തുകയും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാതിരുന്നതായും കണ്ടെത്തിയതിനെ തുടര്‍ന്നാണ് ആപ്ലിക്കേഷനുകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തുന്നത്. ഐടി മന്ത്രാലയം ഇതു സംബന്ധിച്ച് ഉടന്‍ അറിയിപ്പ് പുറത്തിറക്കും.

ടിക് ടോകിന് പിന്നാലെ പബ്ജി ഉള്‍പ്പെടെ 118 ചൈനീസ് ആപ്പുകള്‍ക്ക് കൂടി നിരോധനം
ഏറെ ജനപ്രിയമായ ഗെയിം ആപ്ലിക്കേഷനാണ് പബ്ജി. ആപ്ലിക്കേഷന്റെ നിരോധനവുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ ചില അഭ്യൂഹങ്ങളും ഉയര്‍ന്നിരുന്നു. പബ്ജി ഗെയിമിന്റെ മൊബൈല്‍ പതിപ്പിന്റെ ഉടമകള്‍ ടെന്‍സെന്റ് ഗെയിംസ് എന്ന് ചൈനീസ് ടെക് കമ്പനിയാണ്. പബ്ജിക്ക് 3.3 കോടിയോളം ഉപഭോക്താക്കളാണ് ഇന്ത്യയില്‍ ഉള്ളത്.

അതേസമയം ടിക് ടോക്ക്, ഷെയര്‍ ഇറ്റ്, ഹലോ, ക്ലബ് ഫാക്ടറി, വി ചാറ്റ് തുടങ്ങിയവയടക്കം 59 ചൈനീസ് ആപ്ലിക്കേഷനുകള്‍ക്കും നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഈ ആപ്ലിക്കേഷനുകള്‍ ഉപഭോക്താക്കളുടെ വ്യക്തി വിവരങ്ങള്‍ മറ്റ് സെര്‍വറുകള്‍ക്ക് അനധികൃതമായി കൈമാറുന്നതായി ആരോപിച്ചായിരുന്നു നിരോധനം. ഇതിനു പിന്നാലെ ഈ ആപ്പുകളുടെ ക്ലോണായി പ്രവര്‍ത്തിച്ചിരുന്ന 47 ആപ്പുകള്‍ കൂടി ഇന്ത്യ നിരോധിച്ചു.

Keywords:  PUBG Video Game App Among 118 New Chinese Apps Banned Today, New Delhi, News, Technology, Business, Trending, Top-Headlines, Game,  Entertainment,  National. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia