പ്രിയങ്ക ഗാന്ധിയുടെ ആരോപണം തെറ്റ്; മക്കളുടെ ഇന്‍സ്റ്റഗ്രാം ഹാക് ചെയ്തിട്ടില്ലെന്ന് അന്വേഷണ സംഘം
ന്യൂഡെല്‍ഹി: (www.kasargodvartha.com 23.12.2021) കോണ്‍ഗ്രസ് ജനറല്‍ സെക്രടറി പ്രിയങ്ക ഗാന്ധിയുടെ മക്കളുടെ ഇന്‍സ്റ്റഗ്രാം അകൗണ്ടുകള്‍ ഹാക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഇന്‍ഡ്യന്‍ കംപ്യൂടെര്‍ എമെര്‍ജെന്‍സി റെസ്പോണ്‍സ് ടീം (സി ഇ ആര്‍ ടി) നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി എന്‍ഡിടിവി റിപോര്‍ട് ചെയ്തു.
മക്കളായ മിറായ വദ്രയുടെയും റെയ്ഹാന്‍ വദ്രയുടെയും ഇന്‍സ്റ്റഗ്രാം അകൗണ്ടുകള്‍ ഉത്തര്‍പ്രദേശ് സര്‍കാര്‍ ഹാക് ചെയ്തെന്ന് കഴിഞ്ഞ ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രിയങ്ക ഗാന്ധി ആരോപിച്ചിരുന്നു. 'യുപി സര്‍കാരിന് വേറെ ജോലിയില്ലേ' എന്നും പ്രിയങ്ക ചോദിച്ചിരുന്നു.
File Photo
തുടര്‍ന്ന് ഇക്കാര്യത്തില്‍ പ്രിയങ്ക പരാതി നല്‍കിയില്ലെങ്കിലും സ്വമേധയാ വിഷയം പരിഗണിച്ച കേന്ദ്ര ഐടി മന്ത്രാലയം സിഇആര്‍ടിക്ക് അന്വേഷണത്തിന് നിര്‍ദേശം നല്‍കുകയായിരുന്നു. സംഭവത്തില്‍ പ്രിയങ്കയുടെ മൊഴി രേഖപ്പെടുത്തുകയും ഇന്‍സ്റ്റഗ്രാമിനോട് വിശദീകരണം തേടുകയും ചെയ്യും. പ്രിയങ്ക ഗാന്ധി ഇതുവരെ പരാതി നല്‍കിയിട്ടില്ലെന്ന് ഇന്‍സ്റ്റഗ്രാം അറിയിച്ചു.
പ്രിയങ്കയുടെ മകന്‍ റെയ്ഹാന്‍ (21) ഫോടോഗ്രഫറാണ്. ഇന്‍സ്റ്റ അകൗണ്ടില്‍ ഫോടോകളാണ് പ്രധാനമായി പോസ്റ്റ് ചെയ്യുന്നത്. മകള്‍ മിറായ (19) വിദ്യാര്‍ഥിയാണ്.
പ്രതിപക്ഷ നേതാക്കളുടെ ഫോണുകള്‍ യുപി സര്‍കാര്‍ ചോര്‍ത്തുന്നുവെന്ന് കോണ്‍ഗ്രസും സമാജ് വാദി പാര്‍ടിയും ആരോപിച്ചിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫോണ്‍ ചോര്‍ത്തി ദിവസവും വൈകിട്ട് തന്റെ സംഭാഷണങ്ങളുടെ റെകോര്‍ഡിങ് കേള്‍ക്കുന്നുണ്ടെന്ന് സമാജ് വാദി പാര്‍ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് കഴിഞ്ഞ ദിവസം ആരോപിച്ചിരുന്നു.
Keywords: News, National, India, New Delhi, Social-Media, Technology, Top-Headlines, Priyanka Gandhi's Children's Instagrams Not Hacked: Sources After Probe