സംസ്ഥാനത്ത് ഇരുട്ടടിയായി ഇന്ധനവില; പെട്രോളിന് 28 പൈസയും ഡീസലിന് 32 പൈസയും കൂട്ടി
തിരുവനന്തപുരം: (www.kasargodvartha.com 18.05.2021) സംസ്ഥാനത്ത് ഇരുട്ടടിയായി ഇന്ധനവില വീണ്ടും കൂട്ടി. പെട്രോളിന് 28 പൈസും ഡീസലിന് 32 പൈസയുമാണ് കൂട്ടിയത്. കേരളമടക്കമുള്ള സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ ഇന്ധനവില വീണ്ടും ഉയര്‍ന്നത്.
ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 94.85 രൂപയും ഡീസലിന് 89.79 രൂപയുമാണ് വില. കൊച്ചിയില്‍ പെട്രോളിന് 93.07 രൂപയും ഡീസലിന് 88.12 ചൊവ്വാഴ്ചത്തെ വില.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രക്രിയ ആരംഭിച്ചത് മുതല്‍ എണ്ണകമ്പനികള്‍ ഇന്ധനവില കൂട്ടിയിരുന്നില്ല. ഫലപ്രഖ്യാപനം വന്നതോടെ വീണ്ടും വിലവര്‍ധന തുടങ്ങിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനിടെ ഇന്ധന വിലയില്‍ ഇരുപത് രൂപയുടെ വര്‍ധനയാണ് രാജ്യത്ത് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ മെയ് മാസം കേരളത്തില്‍ പെട്രോള്‍ വില എഴുപത്തൊന്ന് രൂപയായിരുന്നു.
Keywords: News, Kerala, State, Thiruvananthapuram, Petrol, Price, Technology, Business, Top-Headlines, Petrol and diesel prices hiked in Kerala today