city-gold-ad-for-blogger

കുതിരാന്‍ 2-ാം തുരങ്കം തുറക്കാന്‍ അഗ്നിരക്ഷാ സേനയുടെ അനുമതി; അപ്രോച് റോഡ് നിര്‍മാണം 2 മാസത്തിനകം പൂര്‍ത്തിയാക്കും, പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്‌ഫോടനം ഉച്ചക്കഴിഞ്ഞ്

തൃശ്ശൂര്‍: (www.kasargodvartha.com 07.01.2022) കുതിരാന്‍ ദേശീയപാതയില്‍ രണ്ടാം തുരങ്കം തുറക്കാന്‍ അഗ്നിരക്ഷാ സേനാ വിഭാഗത്തിന്റെ അനുമതി കിട്ടി. അപകടപ്രതിരോധ സംവിധാനങ്ങള്‍ പരിശോധിച്ച ശേഷം കുറ്റമറ്റതാണെന്ന് അഗ്നിരക്ഷാ സേന റിപോര്‍ട് നല്‍കി. 

അതേസമയം, രണ്ടാം തുരങ്കത്തിന്റെ അപ്രോച് റോഡ് നിര്‍മാണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കും. തുരങ്ക കവാടത്തിലെ പാറകള്‍ പൊട്ടിച്ചു നീക്കണം. ഇതിന് മുന്നോടിയായി പരീക്ഷണ സ്‌ഫോടനം ഉച്ചക്കഴിഞ്ഞ് രണ്ടിന് നടക്കും.

ഏപ്രില്‍ മാസത്തോടെ രണ്ടാം തുരങ്കവും തുറക്കും. തൃശ്ശൂര്‍ പാലക്കാട് റൂടില്‍ ഇതോടെ യാത്രാക്ലേശത്തിന് പരിഹാരമാകും. 972 മീറ്റര്‍ ദൂരത്തിലാണ് രണ്ടാം തുരങ്കം നിര്‍മിച്ചിരിക്കുന്നത്. രണ്ടു തുരങ്കളുമായി ബന്ധപ്പെടുത്തുന്ന ക്രോസ് റോഡുകള്‍ രണ്ടിടത്തുണ്ട്. ഏതെങ്കിലും വാഹനം കുടുങ്ങിയാല്‍ ഇതുവഴി പുറത്തു കടത്താം.

കുതിരാന്‍ 2-ാം തുരങ്കം തുറക്കാന്‍ അഗ്നിരക്ഷാ സേനയുടെ അനുമതി; അപ്രോച് റോഡ് നിര്‍മാണം 2 മാസത്തിനകം പൂര്‍ത്തിയാക്കും, പാറ പൊട്ടിക്കുന്നതിന്റെ പരീക്ഷണ സ്‌ഫോടനം ഉച്ചക്കഴിഞ്ഞ്


രണ്ടാം തുരങ്കത്തില്‍ തീ പിടുത്തമുണ്ടായാല്‍ 24 മണിക്കൂറും വെള്ളവും സംവിധാനങ്ങളും ഉണ്ടാകും. ഇതിനു പുറമെ, വിഷവായു പുറത്തു കളയാന്‍ പ്രത്യേക ഫാനുകള്‍. പ്രത്യേക വെളിച്ച സംവിധാനങ്ങള്‍. അങ്ങനെ, ആദ്യ തുരങ്കത്തിലെ എല്ലാ സുരക്ഷാക്രമീകരണങ്ങളും രണ്ടാം തുരങ്കത്തിലുമുണ്ട്. നിര്‍മാണ ജോലികള്‍ പൂര്‍ത്തിയായി. സുരക്ഷാ സംവിധാനങ്ങള്‍ തൃശ്ശൂരിലെ അഗ്നിരക്ഷാ സേന മേധാവിയും സംഘവും പരിശോധിച്ചു.

Keywords: News, Kerala, State, Thrissur, Road, Fire Force, Top-Headlines, Technology, Permission got from Fire Force to Open Second Tunnel in Kuthiran 

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia