പേപാല്‍ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കുന്നു; ഏപ്രില്‍ ഒന്ന് മുതല്‍ ആഭ്യന്തര പണമിടപാടുകള്‍ ഇനി നടക്കില്ല
Feb 5, 2021, 14:54 IST
ന്യൂഡെല്‍ഹി: (www.kasargodvartha.com 05.02.2021) പ്രമുഖ ഓണ്‍ലൈന്‍ പേയ്‌മെന്റ് സംവിധാനമായ പേ പാല്‍ ഇന്ത്യയില്‍ സേവനങ്ങള്‍ അവസാനിപ്പിക്കുന്നു. 2021 ഏപ്രില്‍ ഒന്ന് മുതല്‍ ഇന്ത്യയിലെ ആഭ്യന്തര പെയ്‌മെന്റ് ബിസിനസ് അവസാനിപ്പിക്കുമെന്ന് കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം അതേസമയം, രാജ്യാന്തര പണമിടപാടുകള്‍ക്കുള്ള സേവനം ഇനിയും തുടരും.
ഇതുവരെ യാത്ര, ടിക്കറ്റിംഗ് സേവനങ്ങള്‍, ഓണ്‍ലൈന്‍ ഫിലിം ബുക്കിംഗ്, ഫുഡ് ഡെലിവറി തുടങ്ങിയ വിവിധ ആപ്ലിക്കേഷനുകളില്‍ പേപാല്‍ മുഖാന്തരം പണമിടപാടുകള്‍ സാധിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നങ്ങോട്ട് ഈ സൗകര്യം ഉപഭോക്താക്കള്‍ക്ക് ഉണ്ടായിരിക്കില്ല.
Keywords: New Delhi, news, National, Top-Headlines, Technology, Business, PayPal to shut domestic payments business in India