city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് കാലത്ത് പഠനം വീട്ടില്‍ ഒതുങ്ങിയപ്പോള്‍ ഇന്റര്‍ ആക്ടീവ് വര്‍ക് ഷീറ്റ് സങ്കേതം ഉപയോഗിച്ച് നിര്‍മിച്ച കേരളത്തിലെ ഏക സൗജന്യ ആപ്പ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുന്നു; പിന്നില്‍ ഒരു കൂട്ടം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍

കാസര്‍കോട്: (www.kasargodvartha.com 27.09.2020) ഇന്റര്‍ ആക്ടീവ് വര്‍ക് ഷീറ്റ് സങ്കേതം ഉപയോഗിച്ച് നിര്‍മിച്ച കേരളത്തിലെ ഏക സൗജന്യ ആപ്പ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുന്നു. പിന്നില്‍ പ്രവര്‍ത്തിക്കുന്നത് ഒരു കൂട്ടം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകരാണ്. കോവിഡ് കാലത്ത് പഠനം വീട്ടില്‍ ഒതുങ്ങിയപ്പോള്‍ ആപ്പിന് വലിയ സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. കോവിഡ് കാലത്ത് പഠനം വീട്ടില്‍ ഒതുങ്ങിയപ്പോള്‍ ഇന്റര്‍ ആക്ടീവ് വര്‍ക് ഷീറ്റ് സങ്കേതം ഉപയോഗിച്ച് നിര്‍മിച്ച കേരളത്തിലെ ഏക സൗജന്യ ആപ്പ് രക്ഷിതാക്കളും വിദ്യാര്‍ത്ഥികളും ഏറ്റെടുക്കുന്നു; പിന്നില്‍ ഒരു കൂട്ടം സര്‍ക്കാര്‍ സ്‌കൂള്‍ അധ്യാപകര്‍

ഇപ്പോള്‍ ഒന്നു മുതല്‍ നാലുവരെ ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് ആപ്പ് ഉണ്ടാക്കിയിരിക്കുന്നത്. പ്ലേസ് സ്‌റ്റോറില്‍ പി ടീച്ചര്‍ എന്ന് ഇംഗ്ലീഷില്‍ സെര്‍ച്ച് ചെയ്ത് ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാവുന്നതാണ്.

പാഠഭാഗങ്ങളെ സൂക്ഷ്മമായും സമഗ്രമായും വിശകലനം ചെയ്തുകൊണ്ട് അതിലെ ഓരോ ഭാഗത്തിലൂടെയും വളരെ രസകരമായി  കുട്ടിയുടെ കൈപിടിച്ചു നടത്താന്‍ സഹായിക്കുന്ന ഇന്റര്‍ ആക്ടീവ് വര്‍ക് ഷീറ്റ് എന്ന സങ്കേതം ഉപയോഗിച്ച് നിര്‍മിച്ചിരിക്കുന്ന ആപ്പ് സമ്പൂര്‍ണമായി സിലബസ് കേന്ദ്രീകൃതവും യൂണിറ്റിനേയും പഠനനേട്ടങ്ങളെയും മുന്‍നിര്‍ത്തിയും തയ്യാറാക്കപ്പെട്ടതാണ്.

കുട്ടികള്‍ക്ക് ഓരോ ഇന്റര്‍ ആക്ടീവ് വര്‍ക് ഷീറ്റുകളിലൂടെയും കടന്നുപോകുമ്പോള്‍ തന്റെ പ്രവര്‍ത്തനത്തിന് ലഭിച്ച സ്‌കോര്‍ മനസ്സിലാക്കാനും, ആശയം ഗ്രഹിക്കാത്ത ഭാഗം പുനരാവര്‍ത്തിച്ചുകേട്ട് ആശയം ഗ്രഹിക്കാനും ചെയ്യാനുമുള്ള സന്ദര്‍ഭം ഒരുക്കുന്നു. ഒരേ സമയം പഠനപ്രവര്‍ത്തനമായും മൂല്യനിര്‍ണയ പ്രവര്‍ത്തനമായും ഉപകരിക്കുന്ന വര്‍ക് ഷീറ്റുകള്‍ പ്രവര്‍ത്തനങ്ങളെ സഹായിക്കുംവിധം ആവശ്യമായിടങ്ങളില്‍ ശബ്ദ നിര്‍ദ്ദേശവും കുട്ടിയെ പ്രവര്‍ത്തനത്തില്‍ ഏകാഗ്രത നിലനിര്‍ത്താന്‍ ഏറെ സഹായിക്കുന്നു. ഇന്റര്‍ ആക്ടീവ് വര്‍ക് ഷീറ്റിനെ സജീവമാക്കിക്കൊണ്ട് വിഷയബന്ധിതമായ ആനിമേറ്റഡ് ചിത്രങ്ങളും വീഡിയോകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നതിനാല്‍ കുട്ടി സ്വയം പ്രചോദിതമായി പഠനത്തിലേക്ക് ആനയിക്കപ്പെടുന്നു. എല്‍ എസ് എസ് പരീക്ഷയില്‍ മികച്ച വിജയം കരസ്ഥമാക്കാന്‍ സഹായകമാകും വിധത്തില്‍ സജ്ജീകരിക്കപ്പെട്ട പഠന സഹായിയായി ആപ്പിനെ ഉപയോഗിക്കാം.

വിക്ടേഴ്‌സ് ചാനലിലെ ഫസ്റ്റ് ബെല്‍ ക്ലാസ്സുകളുടെ വീഡിയോ ലിങ്കുകളും തുടര്‍പ്രവര്‍ത്തനത്തിനായുള്ള ഇന്റര്‍ ആക്ടീവ് വര്‍ക് ഷീറ്റുകള്‍ അതത് ദിവസങ്ങളില്‍ ആപ്പില്‍ ലഭ്യമാണെന്ന് ആപ്പ് കൈകാര്യം ചെയ്യുന്ന കുമ്പള ഉപജില്ലയിലെ കുമ്പഡാജെ  ജി ജെ ബി സ്‌കൂള്‍ അധ്യാപകനായ എ ബി രഞ്ജിത്തും, ഹൊസ്ദുര്‍ഗ്ഗ് ഉപജില്ലയിലെ അടോട്ടുകയ ജി ഡബ്ല്യൂ എല്‍ പി സ്‌കൂള്‍ അധ്യാപകനായ ടി രാജേഷ് കുമാര്‍ എന്നിവര്‍ കാസര്‍കോട് വാര്‍ത്തയോട് പറഞ്ഞു.

ഇവരുടെ നേതൃത്വത്തില്‍ 18 ഓളം പേരടങ്ങിയ ഐ ഗുരു അധ്യാപക കൂട്ടായ്മയുടെ പരിശ്രമത്തിന്റെ ഫലമാണ് ഈ ഉദ്യമം വിജത്തിലെത്തിക്കാന്‍ കഴിഞ്ഞത്.

കോവിഡ് മഹാമാരിയെ ചെറുക്കാനും, കോവിഡാനന്തര കാലഘട്ടത്തിലും, കൂടാതെ ഇതിലെ പ്രവര്‍ത്തനങ്ങള്‍ മൊബൈലില്‍ അനായാസം പ്രവര്‍ത്തിക്കുന്നതുമായതിനാല്‍ ഇത് രക്ഷിതാക്കള്‍ വഴി കുട്ടികളില്‍ എത്തണമെന്ന ഒറ്റലക്ഷ്യമാണ് ഈയൊരു സംരംഭം സാധ്യമാക്കിയത്.

മലയാളം മീഡിയത്തിലെയും ഇംഗ്ലീഷ് മീഡിയത്തിലെയും വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗിക്കാനുള്ള സൗകര്യമുണ്ട്. യു പി ക്ലാസുകള്‍ക്ക് കൂടി ഇതിന്റെ പ്രയോജനം കിട്ടുന്ന വിധത്തില്‍ ആപ്പിന്റെ പ്രവര്‍ത്തനം വിപുലപ്പെടുത്താനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.

ചുരുങ്ങിയ ദിവസം കൊണ്ട് 10,000 ലധികം പേര്‍ ഇപ്പോള്‍ തന്നെ ആപ്പ് ഡൗണ്‍ലോഡ് ചെയ്തു കഴിഞ്ഞു.




 Keywords: Kasaragod, news, Kerala, Technology, Teacher, Student, Parents, Top-Headlines, Parents and students in Kerala are taking over the only free app built using interactive worksheet technology while studying at home during the COVID period; Behind is a group of government school teachers

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia