Smartphone | മെയ്ഡ് ഇന്‍ ഇന്‍ഡ്യ ഫോണ്‍ വില്‍പനയില്‍ വന്‍ മുന്നേറ്റം; ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്നത് ഓപോ, സാംസങ് രണ്ടാമത്
ന്യൂഡെല്‍ഹി: (www.kasargodvartha.com) മെയ്ഡ് ഇന്‍ ഇന്‍ഡ്യ ഫോണ്‍ വില്‍പനയില്‍ വന്‍ മുന്നേറ്റം. 2022 ലെ രണ്ടാം പാദത്തില്‍ 4.4 കോടിയിലധികം ഇന്‍ഡ്യന്‍ നിര്‍മിത ഫോണുകളാണ് വിറ്റഴിച്ചതെന്ന് റിപോര്‍ടുകള്‍ വ്യക്തമാക്കുന്നു. ഏറ്റവും കൂടുതല്‍ വിറ്റ് പോകുന്നത് ഓപോയാണ്. 23.9 ശതമാനം വിഹിതമാണ് ഓപോയുടെതായി റിപോര്‍ട് ചെയ്തത്.
21.8 ശതമാനം വിഹിതവുമായി സാംസങ് രണ്ടാമതുണ്ട്. അതേസമയം മെയ്ഡ് ഇന്‍ ഇന്‍ഡ്യ ഫീചര്‍ ഫോണ്‍ വിഭാഗം എടുത്താല്‍ അതില്‍ 21 ശതമാനം വിഹിതവുമായി ആഭ്യന്തര ബ്രാന്‍ഡായ ലാവയാണ് ഒന്നാമതായി ഉള്ളത്. നെക്ബാന്‍ഡുകളും സ്മാര്‍ട് വാചുകളും വില്‍ക്കുന്ന ടിഡബ്യുഎസ് ആണ് വെയറബിള്‍സ് വിഭാഗത്തില്‍ ഒന്നാമതായി ഉള്ളത് (16 ശതമാനം).
ഉയര്‍ന്ന ഉല്‍പാദനത്തിനായി കംപനി പണിപ്പെടുന്നതാണ് എല്ലാത്തിനും കാരണം. പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (PLI) സ്‌കീമുകളുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായാണ് കംപനി ഇത്തരം ശ്രമങ്ങള്‍ നടത്തുന്നത്. ഇന്‍ഡ്യയില്‍ മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് സ്മാര്‍ട്‌ഫോണ്‍ വില്‍പനയില്‍ ഈ വര്‍ഷം വന്‍ വര്‍ധനയാണ് റിപോര്‍ട് ചെയ്തിരിക്കുന്നത്.
മുന്‍ വര്‍ഷങ്ങളില്‍ പുതിയ പ്ലാന്റുകള്‍ നിര്‍മിക്കാന്‍ മാത്രമല്ല നിലവില്‍ ഉള്ളവയൊക്കെ വിപുലികരിക്കാനും കംപനികള്‍ ശ്രദ്ധിച്ചിരുന്നു. ഇവിടത്തെ ഉല്‍പാദനം വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ രാജ്യത്തെ ഉല്‍പാദം വര്‍ധിപ്പിക്കാന്‍ കമ്പനികള്‍ ശ്രമിക്കുന്നുണ്ട്. ഇതിനായി നിക്ഷേപം വര്‍ധിപ്പിക്കാനുള്ള ശ്രമത്തിലാണ് കംപനികള്‍. കൗണ്ടര്‍പോയിന്റ് റിസര്‍ച് അനലിസ്റ്റ് പ്രചിര്‍ സിങാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്.
Keywords: New Delhi, News, National, Top-Headlines, Business, Technology, Gadgets, mobile-Phone, Mobile Phone, Oppo tops 'Made in India' phone sales.