Charging Adapter | അടുത്ത വര്‍ഷം മുതല്‍ ചാര്‍ജര്‍ ഒഴിവാക്കാന്‍ പദ്ധതിയിട്ട് ഓപോ
മുംബൈ: (www.kasargodvartha.com) ചാര്‍ജര്‍ ഒഴിവാക്കാന്‍ പദ്ധതിയിട്ട് പ്രമുഖ മൊബൈല്‍ ബ്രാന്‍ഡായ ഒപോ (Oppo). തങ്ങളുടെ മൊബൈലുകളുള്‍പ്പടെയുള്ളവയ്ക്ക് ചാര്‍ജിംഗ് അഡാപ്റ്റര്‍ ഉള്‍പെടുത്തുന്നത് നിര്‍ത്താന്‍ പദ്ധതിയിടുന്നതായി ഒരു ലോഞ്ച് ഇവന്റില്‍ കംപനി എക്‌സിക്യൂടീവ് പറഞ്ഞതായി റിപോര്‍ടുകള്‍ പറയുന്നു. തീരുമാനത്തിന് പിന്നിലെ കാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
അതേസമയം, ഇ-മാലിന്യം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായി ആയിരിക്കും ഈ തീരുമാനം നടത്തുക എന്നാണ് സൂചന. അടുത്ത വര്‍ഷം ഈ തീരുമാനം നടപ്പിലാക്കിയേക്കും. കംപനി നിലവില്‍ സൂപര്‍വൂക് ചാര്‍ജറുകള്‍ ബോക്‌സില്‍ ഉള്‍പെടുത്തുമെന്നും റിപോര്‍ടില്‍ പറയുന്നു. ഈ നീക്കം നിര്‍ദിഷ്ട പ്രദേശങ്ങളിലേക്ക് മാത്രം പരിമിതപ്പെടുത്തുമെന്നും ഉല്‍പന്നത്തെ ആശ്രയിച്ചിരിക്കും തീരുമാനമെന്നും റിപോര്‍ടുകള്‍ പറയുന്നു.
ഉപഭോക്താക്കള്‍ക്കായി ഓപോ സൂപര്‍വൂക് ചാര്‍ജിംഗ് അഡാപ്റ്ററുകള്‍ ഉള്‍പെടുത്തുന്നത് തുടരുമെന്ന് ഓപോയിലെ ഓവര്‍സീസ് സെയില്‍സ് ആന്‍ഡ് സര്‍വീസസ് പ്രസിഡന്റ് ബിലി ഷാങ് പറഞ്ഞു. ഓപോയുടെ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ജിംഗ് അഡാപ്റ്ററുകള്‍ സ്റ്റോറുകളില്‍ വാങ്ങാന്‍ കിട്ടും. അതേസമയം പുതിയ മോഡലുകള്‍ക്കൊപ്പം ചാര്‍ജറുകള്‍ ഉള്‍പെടുത്തുന്നത് നിര്‍ത്തിയ മറ്റ് സ്മാര്‍ട്ഫോണ്‍ നിര്‍മാതാക്കളെ ഓപോ പിന്തുടരുന്നതിന്റെ കാരണം ഷാങ് വെളിപ്പെടുത്തിയിട്ടില്ല.
Keywords: Mumbai, news, National, Top-Headlines, Technology, Gadgets, mobile, mobile-Phone, Oppo Plans to Stop Including Charging Adapter.