city-gold-ad-for-blogger

ഓപ്പിള്‍ എല്‍ഇഡി സ്‌പോര്‍ട്ട് ലൈറ്റ് എച്ച്എസ് പുറത്തിറക്കി, 7 വാട്ടിന് 600 രൂപ

കൊച്ചി:(www.kasargodvartha.com 19/12/2017) ഗ്ലോബല്‍ ഇന്റഗ്രേറ്റഡ് ലൈറ്റിംഗ് സൊല്യൂഷന്‍സ് കമ്പനിയും എല്‍ഇഡി ലൈറ്റിങ്ങ് ടെക്‌നോളജി നിര്‍മ്മാതാക്കളുമായ ഓപ്പിള്‍ നവീനമായ എല്‍ ഇഡി സ്‌പോട്ട് ലൈറ്റ് എച്ച്എസ് വിപണിയിലെത്തിച്ചു. സ്‌കൂളുകള്‍, വീടുകള്‍, കോണ്‍ഫെറന്‍സ് റൂമുകള്‍, ഹോസ്പിറ്റാലിറ്റി, ഹെല്‍ത്ത് കെയര്‍ മേഖലകളിലെ ഉപയോഗങ്ങള്‍ക്ക് അനുയോജ്യമാണ്. നവീനമായ ടിഐആര്‍ ലെന്‍സ് പ്രൊഫഷണല്‍ ആക്‌സന്റ് ലൈറ്റിങ്ങിനുള്ള നിഴലുകള്‍ ഇല്ലാത്ത തെളിഞ്ഞ ബീം ലൈറ്റ് വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞ ഊര്‍ജോപയോഗത്തിന് വേണ്ടി പ്രത്യേകം രൂപകല്‍പ്പന ചെയ്തതാണ് ഈ ഉത്പന്നം. 35വാട്ട്, 50വാട്ട് ഹാലൊജെന്‍ സ്‌പോട്ടുകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് 85% വൈദ്യുതി ലാഭിക്കും. പരമ്പരാഗത സ്‌പോട്ട് ലൈറ്റിന് പകരം വെയ്ക്കാവുന്ന തികവുറ്റ തിരഞ്ഞെടുപ്പാണ് എല്‍ഇഡി സ്‌പോട്ട് ലൈറ്റ് എച്ച്എസ്. തെളിഞ്ഞ ബീം വഴി ഏറെക്രമീകരണം സാധ്യമാകുന്ന ഈ ലൈറ്റിന് ആവശ്യമുള്ളിടത്ത് പരമാവധി 20 ഡിഗ്രി വരെ ഫ്‌ളെക്‌സിബിളായ ക്രമീകരണവും സാധ്യമാകും. 

ഓപ്പിള്‍ എല്‍ഇഡി സ്‌പോര്‍ട്ട് ലൈറ്റ് എച്ച്എസ് പുറത്തിറക്കി, 7 വാട്ടിന് 600 രൂപ

വെളിച്ചത്തിന് ഫ്‌ലിക്കറിങ് ഇല്ലാത്തതിനാല്‍ ജോലി ചെയ്യുമ്പോഴും ലൈറ്റിന് ചുവടെയിരിക്കുമ്പോഴുമുള്ള അസ്വസ്ഥത കുറയും. കൂടാതെ ഇതിലുള്ള സ്പ്രിങ്ങ് ബ്രാക്കറ്റ് 1 ഘട്ടം മാത്രമുള്ള പ്ലഗ്-ആന്ഡ്-പ്ലേ ഇന്സ്റ്റലേഷനും ഉറപ്പു വരുത്തുന്നു. 7 വാട്ട് പവര്‍ കപ്പാസിറ്റിയുള്ള എല്‍ഇഡി സ്‌പോട്ട് ലൈറ്റ് എച്ച്എസ് 600 രൂപക്ക് ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Technology, Business, LED light, Launched, OPPLE Unveils the LED Spotlight HS – Plug & Play

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia