city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാഞ്ഞങ്ങാട് നഗരം സ്മാര്‍ട്ടാകുന്നു; ഓട്ടോറിക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കും

കാഞ്ഞങ്ങാട്: (www.kasargodvartha.com 22.01.2019) കാഞ്ഞങ്ങാട് ഏയ് ഓട്ടോ സ്മാര്‍ട്ട് നഗരം. എല്ലാ ഓട്ടോകള്‍ക്കും ഒരുപോലെ ഓട്ടം കിട്ടത്തക്ക വിധത്തില്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് ഓണ്‍ലൈന്‍ വഴി ട്രിപ്പുകള്‍ നിശ്ചയിക്കുന്ന രീതി ഉപയോഗിക്കാനാണ് നഗരസഭയുടെ പദ്ധതി.

ഇത് നടപ്പിലാക്കുന്നതോടെ നഗരത്തിലെ ട്രാഫിക്ക് കുരുക്ക് മാറ്റിയെടുക്കുവാനും നഗരത്തില്‍ തന്നെ മൂന്നോ നാലോ കേന്ദ്രീകൃത പാര്‍ക്കിംഗ് ഏരിയയില്‍ നിന്നും ആവശ്യാനുസരണം ആവശ്യക്കാര്‍ക്ക് സമയനഷ്ടം കൂടാതെ ഓട്ടോ സേവനം നല്‍കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ പറഞ്ഞു.

ഏയ് ഓട്ടോ സ്മാര്‍ട് നഗരമാവുന്നതോടെ ഓട്ടോകള്‍ക്ക് സമയനഷ്ടം, ഇന്ധനനഷ്ടം, വായു മലിനീകരണം എന്നിവ നിയന്ത്രിക്കാനും ഓട്ടോകള്‍ക്ക് യാത്രക്കാരെ അന്വേഷിച്ച് ഓടുന്നതിനു പകരം കൃത്യമായി യാത്രക്കാരുടെയടുത്ത് എത്തിപ്പെടാവുന്നതുമാണ്. 

രാവിലെ ആറു മണി മുതല്‍ രാത്രി 11.30 ഇത് വഴി നഗരത്തിലെ ഓട്ടോകളുടെ സേവനം ലഭ്യമാകും. ഇത് സംബന്ധ കാര്യങ്ങള്‍ ഓട്ടോ തൊഴിലാളി യൂണിയന്‍ നേതാക്കളുമായി നഗരസഭ ചെയര്‍മാന്‍ ചര്‍ച്ച നടത്തി. വിശദമായ പഠനങ്ങള്‍ക്കു ശേഷം പദ്ധതിയുമായി മുന്നോട്ട് പോവാന്‍ ധാരണയായി.
കാഞ്ഞങ്ങാട് നഗരം സ്മാര്‍ട്ടാകുന്നു; ഓട്ടോറിക്ഷകള്‍ ഓണ്‍ലൈന്‍ വഴിയാക്കും

യോഗത്തില്‍ വി വി രമേശന്‍, വൈസ് ചെയര്‍മാന്‍ എല്‍ സുലൈഖ, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ എന്‍. ഉണ്ണികൃഷ്ണന്‍, ഗംഗാരാധാകൃഷ്ണന്‍, യൂണിയന്‍ നേതാക്കളെ പ്രതീനിധികരിച്ച് സി എച്ച് കുഞ്ഞമ്പു, പി രാഘവന്‍, കാട്ടുകുളങ്ങര കുഞ്ഞിരാമന്‍, ബാലകൃഷ്ണന്‍, ഗഫൂര്‍, റഷീദ്, പി വി ബാലകൃഷ്ണന്‍ വിനോദ് തോയമ്മല്‍ എന്നിവര്‍ പങ്കെടുത്തു.


Keywords:  Online Auto Taxi service will be started in Kanhangad, Kanhangad, Kasaragod, news, Travlling, Technology, Auto-rickshaw, Kerala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia