city-gold-ad-for-blogger
Aster MIMS 10/10/2023

ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്: വണ്‍പ്ലസ് 9 5ജി, റെഡ്മി നോട് 11 എന്നിവയ്ക്കും വന്‍ കിഴിവ്

ന്യൂഡെല്‍ഹി: (www.kasargodvartha.com 13.04.2022) നിരവധി ഫോണുകള്‍ക്ക് വന്‍ കിഴിവുമായി ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്. ഏപ്രില്‍ 14 വരെയാണ് ആമസോണ്‍ വില്‍പന ഉത്സവം. ഈ വില്‍പന കാലയളവിലാണ് കംപനി നിരവധി ഫോണുകള്‍ക്ക് വന്‍ ഓഫറുകള്‍ വാഗ്ദാനം ചെയ്ത് മുന്നോട്ടുവന്നത്. ചില ഇടപാടുകള്‍ ബാങ്ക് ഓഫറുകളെ അടിസ്ഥാനമാക്കിയുള്ളതാണ്.

കാര്‍ഡുകള്‍ ഉപയോഗിച്ച് ഓഫര്‍ സ്വന്തമാക്കാവുന്നതാണ്. എസ്ബിഐ ബാങ്ക് കാര്‍ഡുകള്‍ക്ക് കമ്പനി 10 ശതമാനം കിഴിവ് വാഗ്ദാനം ചെയ്യുന്നു. മിക്ക ഹാന്‍ഡ്സെറ്റുകളിലും എക്സ്ചേഞ്ച് ഓഫറുകളും ഉണ്ട്. വണ്‍പ്ലസ് 9 5ജി, റെഡ്മിനോട് 11, സാംസങ് ഗ്യാലക്സി എം32 തുടങ്ങിയ ഫോണുകള്‍ ഓഫറുകളുമായി വില്‍പനയ്ക്കുണ്ട്.

ആമസോണ്‍ ഫാബ് ഫോണ്‍ ഫെസ്റ്റ്: വണ്‍പ്ലസ് 9 5ജി, റെഡ്മി നോട് 11 എന്നിവയ്ക്കും വന്‍ കിഴിവ്

റെഡ്മി നോട് 11 12,999 രൂപയ്ക്ക് വാങ്ങാം, നിങ്ങള്‍ക്ക് 90Hz AMOLED പാനലും ഒരു സാധാരണ 5,000 എംഎഎച്ച് ബാറ്ററിയും ലഭിക്കും. ഇതിന് ശേഷിയുള്ള 50 മെഗാപിക്സല്‍ ക്വാഡ് റിയര്‍ ക്യാമറ സജ്ജീകരണവും സ്നാപ്ഡ്രാഗണ്‍ 680 ചിപ്പുമുണ്ട്. ഫോണിനൊപ്പം ബോക്സില്‍ 33 വാട്സ് ഫാസ്റ്റ് ചാര്‍ജറും കമ്പനി അയയ്ക്കുന്നു എന്നതാണ് നല്ല കാര്യം.

വണ്‍പ്ലസ് 9 5ജിക്ക്- 9,400 രൂപയുടെ വന്‍ കിഴിവ് ലഭിക്കും. ഈ ഉപകരണം 40,599 രൂപയ്ക്ക് വാങ്ങാം. എസ്ബിഐ ബാങ്ക് ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നിങ്ങള്‍ക്ക് 5,000 രൂപ അധിക കിഴിവ് ലഭിക്കും. ഇതിനര്‍ത്ഥം, നിങ്ങള്‍ക്ക് എസ്ബിഐ ബാങ്ക് കാര്‍ഡ് ഉണ്ടെങ്കില്‍, 35,599 രൂപയ്ക്ക് ഈ ഫോണ്‍ സ്വന്തമാക്കാം എന്നാണ്.

ഇന്‍ഡ്യയില്‍ 20,999 രൂപയ്ക്ക് അവതരിപ്പിച്ച സാംസങ് ഗ്യാലക്സി എം 32 ആമസോണില്‍ 16,999 രൂപയ്ക്ക് ഈ ഫെസ്റ്റില്‍ വില്‍ക്കുന്നു. ഇത് ഒരു 5G സ്മാര്‍ട്‌ഫോണാണ്, കൂടാതെ 6.5 ഇഞ്ച് ഡിസ്‌പ്ലേയും കൂടാതെ 5,000 എംഎഎച്ച് ബാറ്ററിയും ഉണ്ട്. പക്ഷേ, ഇത് പഴയ ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് പ്രവര്‍ത്തിക്കുന്നത്.

Keywords:  New Delhi, News, National, Mobile Phone, Mobile, Top-Headlines, Technology, Business, OnePlus 9 5G, Redmi Note 11, and more discounted.

Tags

Share this story

google news
Aster mims 04/11/2022

Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia