റീ സ്ട്രക്ചറിങ് നടപടി; ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോകിയ
ന്യൂഡെല്‍ഹി: (www.kasargodvartha.com 22.03.2021) ആഗോള തലത്തില്‍ നടക്കുന്ന റീ സ്ട്രക്ചറിങ് നടപടികളുടെ ഭാഗമായി ഇന്ത്യയിലെ 1500 ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങി നോകിയ. ശമ്പള ഇനത്തിലും മറ്റും ഈ ജീവനക്കാര്‍ക്ക് ചെലവ് വന്ന തുക ഇനി മുതല്‍ റിസര്‍ചിനും ഡവലപ്‌മെന്റിനും വേണ്ടിയായിരിക്കും ഉപയോഗിക്കുക. ഇത്രയധികം ജീവനക്കാരെ പിരിച്ചുവിടുന്ന നടപടി ഇന്ത്യയടക്കം ആഗോളതലത്തില്‍ തന്നെ നോക്കിയയുടെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചേക്കും.
പിരിച്ചുവിടലുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിച്ചേക്കുമെന്നാണ് റിപോര്‍ട്. എന്നാല്‍ ഇപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാക്കാനാകില്ലെന്നും താമസിയാതെ ഇക്കാര്യത്തില്‍ വിശദീകരണം നല്‍കാമെന്നുമാണ് നോകിയയുടെ പ്രതികരണം. ഇന്ത്യയില്‍ ബംഗളൂരു, ചെന്നൈ, ഗുഡ്ഗാവ്, മുംബൈ, നോയ്ഡ എന്നിവിടങ്ങളിലാണ് പ്രധാനമായും നോകിയയുടെ പ്രവര്‍ത്തനം. ചെന്നൈയിലാണ് കമ്പനിയുടെ നിര്‍മാണ കേന്ദ്രം.
Keywords: New Delhi, News, National, Technology, Business, Top-Headlines, Employees, Nokia to slash 1,500 jobs in India under global restructuring plan