Waste management | ജെനറല്‍ ആശുപത്രിയില്‍ വാര്‍ഡുകളിലെ മാലിന്യ സംസ്‌കരണത്തിന് പുതിയ രീതി പരീക്ഷണം; ഇനി പ്രത്യേക ഉപകരണം സെന്‍സര്‍ ഉപയോഗിച്ച് കണ്ടെത്തി അറിയിപ്പ് നല്‍കും
Feb 26, 2023, 13:03 IST
കാസര്‍കോട്: (www.kasargodvartha.com) ജെനറല്‍ ആശുപത്രിയില്‍ വാര്‍ഡുകളിലെ മാലിന്യ സംസ്‌കരണത്തിന് പുതിയ രീതി പരീക്ഷണം. രോഗികള്‍ മാലിന്യം നിക്ഷേപിക്കാന്‍ വരുമ്പോള്‍ സെന്‍സര്‍ ഉപയോഗിച്ച് കണ്ടുപിടിച്ച് എങ്ങനെയാണ് മാലിന്യങ്ങള്‍ തരം തിരിച്ച് വിവിധ ബകറ്റുകളില്‍ നിക്ഷേപിക്കേണ്ടത് എന്ന് ഉപകരണം ഇനി അനൗണ്‍മെന്റ് നടത്തും. ഓടോമാറ്റിക് ആയി മുന്‍കൂട്ടി പ്രോഗ്രാം ചെയ്ത ഓഡിയോ വഴിയാണ് മാലിന്യം നിക്ഷേപിക്കേണ്ട രീതിയെപ്പറ്റി അറിയിപ്പ് നല്‍കുക.
ഉപകരണത്തിന്റെ പരീക്ഷണ പതിപ്പ് നഗരസഭാ ചെയര്‍മാന്‍ അഡ്വ. വിഎം മുനീര്‍ ഉദ്ഘാടനം ചെയ്തു. എല്‍ബിഎസ് എന്‍ജിനീയറിംഗ് കോളജിലെ ഐ ട്രിപിള്‍ ഇ (IEEE) ബ്രാഞ്ച് അംഗങ്ങളായ ശ്രീനിവാസ് പൈ, അശ്വിന്‍, മാണി കുരുവിള, അഭിജിത്, ശ്രീറാം അര്‍ജുന്‍ പി.എന്നിവരുടെ നേതൃത്വത്തിലാണ് ഉപകരണം നിര്‍മിച്ചത്.
ആശുപത്രി സൂപ്രണ്ട് ഡോ. കെ രാജാറാം അധ്യക്ഷത വഹിച്ചു. ഡെപ്യൂടി സൂപ്രണ്ടന്റ് ഡോ. എ ജമാല്‍ അഹ്മദ്, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമിറ്റി ചെയര്‍മാന്‍ ഖാലിദ് പച്ചക്കാട്, പ്രൊഫ. റെന്‍സി സാം, എല്‍ബിഎസ് എന്‍ജിനീയറിംഗ് കോളജ് വിദ്യാര്‍ഥി ശ്രീനിവാസ് പൈ എന്നിവര്‍ സംബസിച്ചു.

Keywords: Latest-News, Kerala, Kasaragod, Top-Headlines, Video, Waste Dump, Waste, Say-no-to-Plastic, Plastic, General-Hospital-Kasaragod, Hospital, Technology, New method of waste management in wards at general hospital.
< !- START disable copy paste -->