city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട പോര്‍ട്ടലും മൊബൈല്‍ആപ്പും പുറത്തിറക്കി

ന്യൂഡല്‍ഹി: (www.kasargodvartha.com 27.04.2017) സൂക്ഷ്മ, ചെറുകിട സംരംഭങ്ങള്‍ക്ക് തങ്ങള്‍ക്ക് ലഭിക്കേണ്ടുന്ന പണം വൈകുന്നത് സംബന്ധിച്ച പരാതികള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാന്‍ സഹായിക്കുന്ന പോര്‍ട്ടലും (എം എസ് എം ഇ സഹായ സമിതി പോര്‍ട്ടല്‍) സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മന്ത്രാലയവുമായി (എം എസ് എം ഇ) ബന്ധപ്പെട്ട എല്ലാവിവരങ്ങളും ലഭ്യമാക്കുന്ന മൊബൈല്‍ ആപ്ലിക്കേഷനും ന്യൂഡല്‍ഹിയില്‍ നടന്ന ചടങ്ങില്‍ കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ, നഗര വികസന, ഭവന, നഗര ദാരിദ്ര്യ ലഘൂകരണ മന്ത്രി വെങ്കയ്യ നായിഡു പ്രകാശനം ചെയ്തു. രാജ്യത്ത് ബിസിനസ് ചെയ്യുന്നത് എളുപ്പമാക്കാന്‍ എം എസ് എം ഇ മന്ത്രാലയം സ്വീകരിച്ച നടപടികളെ വെങ്കയ്യ നായിഡു അഭിനന്ദിച്ചു.

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഈ പോര്‍ട്ടല്‍ വലിയ സഹായകമായിരിക്കുമെന്ന് ചടങ്ങില്‍ സംസാരിച്ച കേന്ദ്ര സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മന്ത്രി കല്‍രാജ് മിശ്ര അഭിപ്രായപ്പെട്ടു. പണം അനുവദിക്കുന്നതിലെ കാലതാമസമാണ് സ്റ്റാര്‍ട്ടപ്പുകള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എം എസ് എം ഇ സഹായ സമിതി പോര്‍ട്ടലില്‍ പരാതി രേഖപ്പെടുത്തുന്നവര്‍ക്ക് അത് സംബന്ധിച്ച വിശദാംശങ്ങള്‍ ഇ- മെയില്‍, എസ് എം എസ് ആയി ലഭിക്കും.

കേസ് സംബന്ധിച്ച പുരോഗതി വിശകലനം ചെയ്യാന്‍ ഉദ്യോഗസ്ഥരെയും സംസ്ഥാന ഗവണ്‍മെന്റുകളെയും ഇത് സഹായിക്കും. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ മന്ത്രാലയത്തെക്കുറിച്ചുള്ള എല്ലാവിവരങ്ങളും ലഭ്യമാകുന്ന രീതിയിലാണ് മൈ എം എസ് എം ഇ (MyMSME) എന്ന മൊബൈല്‍ ആപ് വികസിപ്പിച്ചിട്ടുള്ളത്. മന്ത്രാലയം നടപ്പിലാക്കിയിട്ടുള്ള എല്ലാ പദ്ധതികളെക്കുറിച്ചുള്ള വിവരവും അതിന് അപേക്ഷ സമര്‍പ്പിക്കാനുള്ള സൗകര്യവും ആപ്ലിക്കേഷനില്‍ ഉണ്ട്.

http://msefc.msme.gov.in എന്നതാണ് പോര്‍ട്ടലിന്റെ വിലാസം. സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭകത്വ സഹമന്ത്രി ഹരി ഭായി പാര്‍ത്ഥി ഭായി ചൗധരിയും ചടങ്ങില്‍ സന്നിഹിതനായിരുന്നു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുമായി ബന്ധപ്പെട്ട പോര്‍ട്ടലും മൊബൈല്‍ആപ്പും പുറത്തിറക്കി

Keywords : New Delhi, National, Technology, Programme, Inauguration, Application, Portal, New app and portal for medium projects. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia