പ്രണയനൈരാശ്യത്തില്‍ പ്രതികാരം; 'യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് അകൗണ്ട് തുടങ്ങി'; 29കാരിയുടെ ഉടുപ്പില്ലാത്ത ദൃശ്യങ്ങളും ഫോണ്‍ നമ്പറും സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചയാള്‍ക്കായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്
മുംബൈ: (www.kasargodvartha.com 13.09.2021) യുവതിയുമായുള്ള സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചെന്ന പരാതിയില്‍ 45കാരനായി തെരച്ചില്‍ ആരംഭിച്ച് പൊലീസ്. ദിലീപ് ജെയ്ന്‍ എന്ന് 45 കാരനെയാണ് പൊലീസ് തിരയുന്നത്. വിരാര്‍ സ്വദേശിനിയായ 29 കാരിയാണ് പരാതി നല്‍കിയത്. പ്രണയത്തില്‍ നിന്ന് പിന്മാറിയതിലെ പ്രതികാരം തീര്‍ക്കാനാണ് ഇയാള്‍ ഈ അതിക്രമം കാണിച്ചതെന്ന് പരാതിയില്‍ പറയുന്നു.
യുവതിയും സ്ഥലത്തെ വ്യാപാരിയായ 45 കാരനും നേരത്തെ ഇഷ്ടത്തിലായിരുന്നു. പിന്നീട് ഒരുവര്‍ഷം മുന്‍പ് ദിലീപ് ജെയ്‌നുമായുള്ള ബന്ധത്തില്‍ നിന്ന് യുവതി പിന്മാറി. ഇതില്‍ പകമൂത്തതോടെ സ്വകാര്യ നിമിഷങ്ങളില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പ്രതി പങ്കുവച്ചു. യുവതിയെ ലൈംഗിക തൊഴിലാളിയായി ചിത്രീകരിച്ച് യുവതിയുടെ പേരില്‍ വ്യാജ അകൗണ്ടുകള്‍ തുടങ്ങിയാണ് ഫോണ്‍ നമ്പറും വ്യാപകമായി പ്രചരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഫോണിലേക്ക് നിരന്തരം പലരും വിളിച്ചതോടെയാണ് യുവതി വിവരം അറിയുന്നത്. ഇതോടെ പൊലീസില്‍ പരാതിപ്പെട്ടു. പരാതിക്ക് പിന്നാലെ ഒളിവില്‍ പോയ പ്രതി ഇപ്പോഴും ഫോണ്‍ വിളിച്ച് യുവതിയെ ഭീഷണിപ്പെടുത്തുകയാണെന്ന് കുടുംബം പറയുന്നു. പല നമ്പറുകളില്‍ നിന്നാണ് ഫോണ്‍വിളി എത്തുന്നത്. പ്രതിക്കെതിരെ 7 എഫ് ഐ ആറുകള്‍ നേരത്തെ തന്നെ നിലവില്‍ ഉണ്ടെന്ന് വിരാര്‍ പൊലീസ് പറഞ്ഞു.
Keywords: Top-Headlines, News, National, India, Assault, Police, Accuse, Crime, Technology, Social-Media, Complaint, Mumbai police looking for accused who circulated woman visuals and phone number