city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മോടോറോള എഡ്ജ് 20 പ്രോ വിപണിയില്‍; ആകര്‍ഷണമായി അമോലെഡ് ഡിസ്‌പ്ലേയും ട്രിപിള്‍ റിയര്‍ ക്യാമറയും

ന്യൂഡെല്‍ഹി: (www.kasargodvartha.com 05.10.2021) 2021 ഓഗസ്റ്റിലാണ് ലെനോവോയുടെ ഉടമസ്ഥതയിലുള്ള അമേരികന്‍ സ്മാര്‍ട്‌ഫോണ്‍ ബ്രാന്‍ഡായ മോടോറോള എഡ്ജ് 20 ശ്രേണി ഇന്‍ഡ്യയില്‍ അവതരിപ്പിച്ചത്. എഡ്ജ് 20, എഡ്ജ് 20 ഫ്യൂഷന്‍ എന്നിങ്ങനെ രണ്ട് മോഡലുകളാണ് വിപണിയിലെത്തിയത്. മാത്രമല്ല, പ്രീമിയം പതിപ്പായ എഡ്ജ് 20 പ്രോയും പുതുതായി മോടോറോള വില്‍പനക്കെത്തിച്ചു. 144Hz അമോലെഡ് ഡിസ്‌പ്ലേയും ട്രിപിള്‍ റിയര്‍ ക്യാമറയും ആകര്‍ഷണമായ മോടോറോള എഡ്ജ് 20 പ്രോയ്ക്ക് 36,999 രൂപയാണ് വില. 

മോടോറോള എഡ്ജ് 20 പ്രോ 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരൊറ്റ പതിപ്പിലാണ് വില്‍പനക്കെത്തിയിരിക്കുന്നത്. ഒക്ടോബര്‍ മൂന്ന് മുതല്‍ ആരംഭിച്ച ഫ്‌ലിപ്കാര്‍ട് ബിഗ് ബില്യണ്‍ ഡെയ്‌സിലാണ് മോടോറോള എഡ്ജ് 20 പ്രോയുടെ വില്‍പന. മിഡ്നൈറ്റ് സ്‌കൈ, ഐറിഡെസന്റ് ക്ലൗഡ് നിറങ്ങളില്‍ വാങ്ങാവുന്ന എഡ്ജ് 20 പ്രോ, ആന്‍ഡ്രോയിഡ് 11 അടിസ്ഥാനമായ മൈ യുഎക്സ് ഓപെറേറ്റിംഗ് സിസ്റ്റത്തിലാണ് പ്രവര്‍ത്തിക്കുന്നത്. 6.7-ഇഞ്ച് ഫുള്‍-HD+ (1,080x2,400 പിക്‌സല്‍) മാക്‌സ് വിഷന്‍ അമോലെഡ് ഡിസ്‌പ്ലേയ്ക്ക് 576Hz വരെ ടച്ച് ലേറ്റന്‍സി റേറ്റും 144Hz റിഫ്രഷ് റേറ്റുമുണ്ട്. 

മോടോറോള എഡ്ജ് 20 പ്രോ വിപണിയില്‍; ആകര്‍ഷണമായി അമോലെഡ് ഡിസ്‌പ്ലേയും ട്രിപിള്‍ റിയര്‍ ക്യാമറയും

20:9 ആസ്‌പെക്ട് റേഷ്യോയും എച്ച്ഡിആര്‍10+ പിന്തുണയുമുള്ള ഡിസ്പ്ലേയ്ക്ക് 2.5ഡി കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് 5 സംരക്ഷണവുമുണ്ട്. അഡ്രിനോ 650 ജിപിയു, 8 ജിബി എല്‍പിഡിഡിആര്‍5 റാം എന്നിവയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ഒക്ട-കോര്‍ ക്വാല്‍കോം സ്നാപ്ഡ്രാഗണ്‍ 870 SoC പ്രോസസ്സറാണ് ഫോണിന്റെ ഹൃദയം. എഫ്/1.9 ലെന്‍സുള്ള 108 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സര്‍, പെരിസ്‌കോപ്പ് രൂപത്തില്‍ 8 മെഗാപിക്‌സല്‍ ടെലിഫോടോ ലെന്‍സും (എഫ്/3.4 അപര്‍ചര്‍), 16 മെഗാപിക്‌സല്‍ അള്‍ട്രാ-വൈഡ് ഷൂടര്‍ എന്നിവ എന്നിവ ചേര്‍ന്നതാണ് ട്രിപിള്‍ ക്യാമറ. 

സെല്‍ഫികള്‍ക്കും വീഡിയോ ചാറ്റുകള്‍ക്കുമായി മുന്‍ വശത്ത് 32 മെഗാപിക്‌സല്‍ സെല്‍ഫി ക്യാമറ ക്രമീകരിച്ചിട്ടുണ്ട്. 30ഡബ്യൂ ടര്‍ബോപവര്‍ ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 4,500mAh ബാറ്ററിയാണ് ഫോണില്‍ ക്രമീകരിച്ചിരിക്കുന്നത്. 5ജി , 4ജി എല്‍ടിഇ, വൈ-ഫൈ 6, ബ്ലൂടൂത് 5.1, ജിപിഎസ്/ എ-ജിപിഎസ്, എന്‍എഫ്‌സി, യുഎസ്ബി ടൈപ്-സി പോര്‍ട് എന്നിവയാണ് കണക്ടിവിറ്റി ഓപ്ഷനുകള്‍. IP52 റേറ്റിംഗുള്ള അലൂമിനിയം അലോയ് ബില്‍ഡിലാണ് മോടോറോള എഡ്ജ് 20 പ്രോ അവതരിപ്പിച്ചിരിക്കുന്നത്.

Keywords: New Delhi, News, National, Technology, Top-Headlines, Business, Mobile Phone, Motorola Edge 20 Pro, Motorola Edge 20 Pro smartphone launches with 144Hz 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia