city-gold-ad-for-blogger

മോട്ടോ ജി 5 എസ് പ്ലസിന് 1000 രൂപ കുറച്ചു

കൊച്ചി :(www.kvartha.com 03/01/2018) മോട്ടോറോളയുടെ മിഡ്‌റേഞ്ച് സ്മാര്‍ട്ട്‌ഫോണായ മോട്ടോ ജി 5എസ് പ്ലസിന് 1000 രൂപ വില കുറച്ചു. കരുത്തും ഭംഗിയുമുള്ള മെറ്റല്‍ യൂണിബോഡിയോടുകൂടിയ ഫോണിന്റെ പ്രധാന പ്രത്യേകത അതിന്റെ ഡ്യുവല്‍ 13 എംപി + 13 എംപി റിയര്‍ കാമറകളാണ്. മോട്ടോ ഹബ് സ്റ്റോറുകളിലും ആമസോണിലും 14,999 രൂപയ്ക്ക് പുതിയ സ്മാര്‍ട്ട് ഫോണ്‍ ലഭിക്കും, ഫോട്ടോ എന്‍ഹാന്‍സ്‌മെന്റ് സോഫ്റ്റ് വെയര്‍, ഫോക്കസ് മോഡ്, ബ്ലര്‍ഡ് ബാക്ഗ്രൗണ്ട് ഇഫക്ട് തുടങ്ങി പ്രീമിയം ഫോണുകളില്‍ മാത്രം ലഭിച്ചിരുന്ന എല്ലാ ഫീച്ചറുകളും മോട്ടോ ജി 5എസ് പ്ലസില്‍ ലഭ്യമാണ്.

എല്‍ഇഡി ഫ്‌ളാഷ് സഹിതമുള്ള 8 എംപി വൈഡ് ആംഗിള്‍ മുന്‍ക്യാമറയാണ് മറ്റൊരു ശ്രദ്ധേയ ഘടകം. സിനിമകള്‍ മികച്ച രീതിയില്‍ ആസ്വദിക്കാന്‍ 13.97 സെമി (5.5 ഇഞ്ച്) ഫുള്‍ എച്ച്ഡി ഡിസ്‌പ്ലേ ആണുള്ളത്. അതിവേഗ ക്വാല്‍കോം സ്‌നാപ് ഡ്രാഗണ്‍ 2.0 ഗെഹാഹെട്‌സ് ഒക്ടോകോര്‍ പ്രോസസറും കരുത്തുറ്റ ഗ്രാഫിക്‌സ് ശേഷിയുമാണ് മോട്ടോ ജി 5എസ് പ്ലസിനുള്ളത്.

മോട്ടോ ജി 5 എസ് പ്ലസിന് 1000 രൂപ  കുറച്ചു

3000എംഎഎച്ച് ഓള്‍-ഡേ ബാറ്ററി ലൈഫ് ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കും. ടര്‍ബോ പവറാകട്ടെ വെറും 15 മിനിറ്റിനുള്ളില്‍ ആറുമണിക്കൂര്‍ നീളുന്ന അതിവേഗ ചാര്‍ജിംഗ് സാധ്യമാക്കുന്നു.

മോട്ടോ ജി 5എസ് പ്ലസിന്റെ പ്രത്യേക പതിപ്പിനൊപ്പം എല്ലാ പ്രീമിയം ഫീച്ചറുകളും ഉണ്ട്. ബ്ലഷ്‌ഗോള്‍ഡ്, ലൂണാല്‍ ഗ്രേ നിറങ്ങളില്‍ ലഭ്യം. 14,999 രൂപ എന്ന പുതിയ വിലയില്‍ 4 ജിബി റാം - 64 ജിബി സ്റ്റോറേജില്‍ മോട്ടോ ജി 5എസ് പ്ലസ് ലഭ്യമാണ്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kochi, Kerala, Top-Headlines, Business, Technology, Smartphone, Motorola, Moto G5S Plus gets Rs 1,000 price cut, now selling for Rs 14,999

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia