ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പരിഗണന; 20,000 കോടിയുടെ 2-ാം കോവിഡ് പാകേജ് പ്രഖ്യാപിച്ച് പിണറായി സര്‍കാര്‍ ബജറ്റ്
തിരുവനന്തപുരം: (www.kasargodvartha.com 04.06.2021) ആരോഗ്യ മേഖലക്കും കോവിഡ് പ്രതിരോധത്തിനും കൂടുതല്‍ പരിഗണന നല്‍കി രണ്ടാം പിണറായി സര്‍കാര്‍ ബജറ്റ്. ഒന്നാം പിണറായി സര്‍കാരിന്റെ അവസാന ബജറ്റിന്റെ തുടര്‍ചാ ബജറ്റെന്ന പ്രത്യേകതയാണ് രണ്ടാം പിണറായി സര്‍കാര്‍ ബജറ്റിനുള്ളത്. ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ആണ് വെള്ളിയാഴ്ച ബജറ്റ് അവതരിപ്പിച്ചത്.
കോവിഡ് മഹാമാരി നേരിടാന്‍ വിപുലമായ രണ്ടാം കോവിഡ് പാകേജ് പ്രഖ്യാപിച്ചു. 20000 കോടിയുടേതാണ് രണ്ടാം പാകേജ്.
2800 കോടി കോവിഡ് പ്രതിരോധത്തിന് 8300 കോടി പലിശ. സബ്‌സിഡിക്ക് 8900 കോടി ജനങ്ങളിലേക്ക് നേരിട്ടെത്തിക്കാന്‍ പദ്ധതി
എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യ വാക്‌സിന്‍ എന്ന കാര്യത്തില്‍ പിന്നോട്ടില്ല.
18 വയസിന് മുകളില്‍ വാക്‌സിന്‍ നല്‍കാന്‍ 1500 കോടി.
സിഎച്ച്‌സികളില്‍ ഐസലേഷന്‍ വാര്‍ഡുകള്‍. കൂടുതല്‍ പീഡിയാടിക് ഐസിയുകള്‍.
വാക്‌സിന്‍ നിര്‍മാണം, ഗവേഷണം എന്നിവ ആരംഭിക്കും. വാക്‌സിന്‍ ഗവേഷണ കേന്ദ്രം സ്ഥാപിക്കാന്‍ 10 കോടി.
150 മെട്രിക്ക് ടണ്‍ ശേഷിയുള്ള ഓക്‌സിജന്‍ പ്ലാന്റ് സ്ഥാപിക്കും.
ആരോഗ്യ മേഖലയെ ശക്തിപ്പെടുത്താന്‍ കൂടുതല്‍ പരിഗണന.
കാര്‍ഷിക മേഖലക്കായി വന്‍ പധതികള്‍ കര്‍ഷകര്‍ക്ക് ആശ്വാസമായി പദ്ധതികള്‍
കാര്‍ഷിക വായ്പാ ഇളവിന് 100 കോടി. കൃഷി ഭവനുകള്‍ സ്മാര്‍ട്ടാക്കും. ഇതിനായി 10 കോടി. റബ്ബര്‍ സബ്‌സിഡി കുടിശികക്ക് 50 കോടി.
തീരദേശത്തിന് പ്രത്യക പധതികള്‍. തീരദേശ സംരക്ഷണത്തിന് 11000 കോടി. മത്സ്യ സംസ്‌കരണത്തിന് അഞ്ച് കോടി
10000 അയല്‍ കൂട്ട യൂണിറ്റുകള്‍ കൂടി തുടങ്ങും. കുടുംബശ്രീ വഴി 1000 കോടിയുടെ വായ്പാ പദ്ധതി.
ഉന്നത വിദ്യാഭ്യാസത്തിന് കൂടുതല്‍ കര്‍മ പദ്ധതികള്‍. ശ്രീനാരായണ ഗുരു സര്‍വകലാശാലക്ക് വികസനത്തിന് 10 കോടി.
ഓണ്‍ലൈന്‍ പഠനത്തിനായി കൂടുതല്‍ തുക.
രണ്ട് ലക്ഷം ലാപ് ടോപുകള്‍ വിതരണം ചെയ്യും. സ്‌കൂള്‍ വഴിയുള്ള ഓണ്‍ലൈന്‍ പഠനത്തിന് 10 കോടി.
ടൂറിസം പുനരുദ്ധാരണ പാകേജ്.
രണ്ട് പുതിയ ടൂറിസം സര്‍ക്യൂട്ടുകള്‍ കൂടി
പട്ടികജാതി വര്‍ഗ ക്ഷേമത്തിന് മുന്തിയ പരിഗണന. കൂടുതല്‍ തുക.
സ്മാര്‍ട് കിച്ചണ്‍ പദ്ധതിക്ക് അഞ്ച് കോടി. മടങ്ങിവരുന്ന പ്രവാസികള്‍ക്കായി 1000 കോടിയുടെ വായ്പാ പദ്ധതി.
കെഎസ്ആര്‍ടിസിക്ക് 100 കോടി.
Keywords: Thiruvananthapuram, News, Kerala, Top-Headlines, Budget, Business, Technology, Education, Health, COVID-19, Government, Vaccinations, More consideration for the health sector and covid prevention; Pinarayi government announces 2nd Kovid package of Rs 20,000 crore budget