city-gold-ad-for-blogger

മൊബൈല്‍ ഫോണിന് വിലക്കുള്ള പരീക്ഷാഹാളില്‍ വൈദ്യുതി മുടങ്ങി; പരീക്ഷയെഴുതാന്‍ മൊബൈല്‍ വെളിച്ചം തെളിയിച്ച് വിദ്യാര്‍ഥികള്‍

കൊച്ചി: (www.kasargodvartha.com 12.04.2022) മൊബൈല്‍ ഫോണിന് വിലക്കുള്ള പരീക്ഷാഹാളില്‍ പരീക്ഷയെഴുതാന്‍ മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് തെളിയിച്ച് വിദ്യാര്‍ഥികള്‍. വൈദ്യുതി മുടങ്ങിയപ്പോഴാണ് ഇരുട്ടു വീണ ക്ലാസ് മുറിയില്‍ മൊബൈല്‍ വെളിച്ചത്തില്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതിയത്. മഹാരാജാസ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ, ബിരുദാനന്തരബിരുദ പരീക്ഷയുടെ ചിത്രങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ വിഷയം വിവാദത്തിന് കാരണമായി.

മൊബൈല്‍ ഫോണിന് വിലക്കുള്ള പരീക്ഷാഹാളില്‍ വൈദ്യുതി മുടങ്ങി; പരീക്ഷയെഴുതാന്‍ മൊബൈല്‍ വെളിച്ചം തെളിയിച്ച് വിദ്യാര്‍ഥികള്‍

തിങ്കളാഴ്ച രാവിലെ മുതല്‍ കോളജില്‍ വൈദ്യുതി ഉണ്ടായിരുന്നില്ല. കനത്ത മഴക്കോള് കൂടിയായതോടെ പരീക്ഷാ ഹാളില്‍ ഇരുട്ടായതോടെയാണ് വിദ്യാര്‍ഥികള്‍ വെളിച്ചത്തിനായി മൊബൈല്‍ ഫ്‌ലാഷ് ലൈറ്റ് തെളിയിച്ചത്. സര്‍വകലാശാല ചട്ടപ്രകാരം മൊബൈല്‍ ഫോണ്‍, സ്മാര്‍ട് വാച്, ഇയര്‍ഫോണ്‍ ഉള്‍പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി പരീക്ഷാഹാളില്‍ പ്രവേശിക്കുന്നതിന് കര്‍ശന വിലക്ക് നിലനില്‍ക്കവെയാണ് ഈ സംഭവം.

Keywords:  Kochi, News, Top-Headlines, Kerala, Examination, Mobile-Phone, Technology, Mobile flash light to write exams in exam hall where mobile is prohibited.

Tags

Share this story

google news
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
wellfitindia

wellfitindia