city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നിയമ സഹായം വീട്ടുമുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്ളാഗ് ഓഫ് ചെയ്തു

കാസര്‍കോട്: (www.kasargodvartha.com 16.05.2019) സാമ്പത്തിക പരാധീനതയും അറിവില്ലായ്മയും കാരണം നീതി നിഷേധിക്കപ്പെടുന്നത് തടയാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസസ് അതോറിറ്റിയുടെ നേതൃത്വത്തില്‍ മൊബൈല്‍ അദാലത്ത് ആരംഭിച്ചു. നിയമസഹായം വീട്ടുമുറ്റത്തെത്തിക്കുകയെന്ന ലക്ഷ്യത്തോടെ കേരള സംസ്ഥാന നിയമ സേവന അതോറിറ്റി ആവിഷ്‌കരിച്ച പദ്ധതിയുടെ ഭാഗമായുള്ള മൊബൈല്‍ അദാലത്ത് ബസിന്റെ ഫ്ളാഗ് ഓഫ് ജില്ലാ കോടതി പരിസരത്ത് ജില്ലാ ജഡ്ജ് മനോഹര്‍ എസ് കിണി നിര്‍വ്വഹിച്ചു.

നീതി ലഭിക്കുകയെന്നത് ചെലവേറിയ പ്രക്രിയയായി പരിണമിച്ചു വരുന്ന സാഹചര്യത്തില്‍ അതോറിറ്റിയുടെ മൊബൈല്‍ അദാലത്ത് ഉദ്യമം ശ്ലാഘനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ മാസം 30 വരെ ജില്ലയിലുടനീളം അദാലത്ത് ബസ് സഞ്ചരിക്കും. ക്രിമിനല്‍ കേസുകള്‍ ഒഴികെയുള്ള എല്ലാ തരം പരാതികളും അദാലത്തില്‍ സ്വീകരിക്കും. സ്വത്തു തര്‍ക്കം, സര്‍ക്കാര്‍ സംവിധാനത്തില്‍ നിന്നും ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ ലഭിക്കാത്ത പരാതികള്‍, ബാങ്കുകളുമായി ബന്ധപ്പെട്ടവ, ദാമ്പത്യ പ്രശ്നങ്ങള്‍ തുടങ്ങിയവയില്‍ നിയമപരമായി തീര്‍പ്പുകല്‍പ്പിക്കും. 16 മുതല്‍ 23 വരെ കാസര്‍കോട്, മഞ്ചേശ്വരം താലൂക്കുകളിലും 24 മുതല്‍ 30 വരെ ഹൊസ്ദുര്‍ഗ്, വെള്ളരിക്കുണ്ട് താലൂക്കുകളിലും അദാലത്ത് ബസ് സഞ്ചരിക്കുന്നതാണ്.

ജുഡീഷ്യല്‍ ഓഫീസര്‍, സെക്ഷന്‍ ഓഫീസര്‍ ദിനേശ കൊടങ്കെ, ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി പാനലിലെ അഡ്വക്കറ്റ്, പാരാലീഗല്‍ വളണ്ടിയര്‍മാര്‍ എന്നിവരാണ് അദാലത്ത് ബസില്‍ സേവനം ചെയ്യുക. അദാലത്തിന് പുറമേ ഗ്രാമപഞ്ചായത്തുകളില്‍ പോയി നിയമ ബോധവല്‍ക്കരണ ക്ലാസുകള്‍ സംഘടിപ്പിക്കും. പരാതികളില്‍ ഇരുകക്ഷികളെയും വിളിച്ചു വരുത്തി വാദം കേട്ട് അദാലത്തില്‍ തന്നെ തീര്‍പ്പ് കല്‍പ്പിക്കും. നടപടിയാവാത്ത പരാതികള്‍ ജില്ലാ അതോറിറ്റിയിലേക്ക് കൈമാറുകയും അവിടെ ആഴ്ചയിലൊരിക്കല്‍ നടക്കുന്ന അദാലത്തില്‍ തുടര്‍നടപടി സ്വീകരിക്കുകയും ചെയ്യും. ജില്ലാ ജഡ്ജ് ആണ് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ചെയര്‍മാന്‍ നിയമസേവന അതോറിറ്റിയുടെ നേതൃത്വത്തില്‍ സംസ്ഥാനത്തുടനീളം വര്‍ഷങ്ങളായി സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും നീതി ലഭ്യമാക്കുന്നതിനായി മൊബൈല്‍ അദാലത്ത് നടത്തുന്നുണ്ട്.

ഫ്ളാഗ് ഓഫ് ചടങ്ങില്‍ ജില്ലാ അതോറിറ്റി സെക്രട്ടറി ഇന്‍ ചാര്‍ജും സബ്ജഡ്ജുമായ പി ടി പ്രകാശന്‍, അതോറിറ്റി എക്സിക്യുട്ടീവ് അംഗവും ജില്ലാ പൊലീസ് മേധാവിയുമായ ജെയിംസ് ജോസഫ്, ജില്ലാ ലോ ഓഫീസര്‍ കെ പി ഉണ്ണികൃഷ്ണന്‍, കോടതി ജീവനക്കാര്‍, പാരാലീഗ് വളണ്ടിയര്‍മാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. അദാലത്തുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെ ഓഫീസുമായി ബന്ധപ്പെടുക. ഫോണ്‍: 04994 256189.

നിയമ സഹായം വീട്ടുമുറ്റത്തെത്തും; മൊബൈല്‍ അദാലത്ത് ബസ് ഫ്ളാഗ് ഓഫ് ചെയ്തു


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: Kasaragod, Kerala, news, Flag-off, Technology, Mobile Adalath Flag off done
  < !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia