city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഷവോമിയുടെ 'ഫാന്‍ ഫെസ്റ്റിവല്‍' ഏപ്രില്‍ 6വരെ; ഫോണുകള്‍ വന്‍ വിലക്കുറവില്‍

ദില്ലി:(www.kasargodvartha.com 05/04/2019) ഷവോമിയുടെ 'എം ഐ ഫാന്‍ ഫെസ്റ്റിവല്‍' 2019 ഏപ്രില്‍ 6വരെ നടക്കും. ഇതുവഴി വാങ്ങുന്ന ഫോണുകള്‍ക്ക് വലിയ വിലക്കുറവാണ് ഷാവോമി നല്‍കുന്നത്. ഷാവോമിയുടെ ഔദ്യോഗിക വെബ്സൈറ്റ്, മി ഹോം, ഓണ്‍ലൈന്‍ പങ്കാളികള്‍, ഓഫ് ലൈന്‍ പങ്കാളികള്‍, മി സ്റ്റോര്‍ എന്നിവ വഴിയാണ് വില്‍പന. റെഡ്മി നോട്ട് 6 പ്രോ, പോക്കോ എഫ് 1, മി ലെഡ് ടിവി 4 പ്രോ, മി ബാന്‍ഡ് എച്ച്ആര്‍എക്സ് എഡിഷന് അടക്കമുളള ഫോണുകള്‍ക്കാണ് ഡിസ്‌കൗണ്ട് ലഭിക്കുന്നത്.

ഷവോമിയുടെ 'ഫാന്‍ ഫെസ്റ്റിവല്‍' ഏപ്രില്‍ 6വരെ; ഫോണുകള്‍ വന്‍ വിലക്കുറവില്‍

റെഡ്മി 6 പ്രോയ്ക്ക് 3,500 രൂപയുടെ വിലക്കിഴിവാണ് നല്‍കുന്നത്. മി കോംപാക്ട് ബ്ലൂടൂത്ത് സ്പീക്കര്‍ 2,699 രൂപയ്ക്കു സെയിലില്‍ മി ഇയര്‍ഫോണുകള്‍ 599 രൂപയ്ക്കും മി ബോഡി കോപോസിഷന്‍ സ്‌കെയില്‍ 1,499 രൂപയ്ക്കും മി എയര്‍ പൂരിഫയര്‍ 2ട 8,499 രൂപയ്ക്കും മി പോക്കറ്റ് സ്പീക്കര്‍ 2 1,299 രൂപയ്ക്കും മി ബ്ലൂടൂത്ത് സ്പീക്കര്‍ 2 1,599 രൂപയ്ക്കും മി ബാന്‍ഡ് എച്ച്ആര്‍എക്സ് എഡിഷന്‍ 999 രൂപയ്ക്കും ലഭിക്കും.

റെഡ്മി നോട്ട് 5 പ്രോയുടെ 4 ജിബി റാമും 64 ജിബി സ്റ്റോറേജുമുളള വേരിയന്റ് 10,999 രൂപയ്ക്കും 6 ജിബി റാമും 64 ജിബി ഇന്റേണല്‍ സ്റ്റോറേജുമുളള വെര്‍ഷന്‍ 11,999 രൂപയ്ക്കും വാങ്ങാം. റെഡ്മി നോട്ട് 6 പ്രോയ്ക്ക് 3,000 രൂപ വിലക്കിഴിവാണ് നല്‍കുന്നത്. 10,999 രൂപയ്ക്ക് ഫോണ്‍ വാങ്ങാം.
റെഡ്മി 6-ന് 2,000 വിലക്കിഴിവുണ്ട്. റെഡ്മി വൈ2 3 ജിബി റാം വേരിയന്റ് 7,999 രൂപയ്ക്കും 4 ജിബി റാം വേരിയന്റ് 9,999 രൂപയ്ക്കും ലഭിക്കും.

ഇതിനൊപ്പം 1 രൂപ ഫ്‌ലാഷ് സെയിലും മിസ്ട്രി ബോക്സ് സെയിലും നടക്കും. അടുത്തിടെ പുറത്തിറക്കിയ റെഡ്മി നോട്ട് 7, റെഡ്മി നോട്ട് 7 പ്രോ, റെഡ്മി ഗോ എന്നിവയും ഷവോമി മി ഫാന്‍ ഫെസ്റ്റിവലില്‍ നിന്നും വാങ്ങാം. മി ലൈഡ് ടിവി 4 പ്രോ (55) 45,999 രൂപയ്ക്ക് സെയിലില്‍ നിന്നും വാങ്ങാം. പോക്കോ എഫ് 1 ന് 2,000 രൂപ വിലക്കിഴിവാണ് നല്‍കുന്നത്. 22,999 രൂപ വിലയുളള ഫോണ്‍ 20,999 രൂപയ്ക്ക് ലഭിക്കും.

മി പേ ഉപഭോക്താക്കള്‍ക്ക് ദിവസവും റെഡ്മി നോട്ട് 7 സമ്മാനമായി ലഭിക്കാനുളള അവസരവും കമ്പനി ഏര്‍പ്പെടുത്തിയിട്ടുണ്ട്. എച്ച്ഡിഎഫ്സി ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് അഞ്ചു ശതമാനം ഡിസ്‌കൗണ്ടും ഉണ്ട്.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Delhi, National, Business, Technology, Sale, Phone,Mi Fan Festival 2019 Sale: Redmi Note 7 Pro, Mi A2, Poco F1 and other Xiaomi Products at Re 1

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia