എ ടി എം പിന്‍ നമ്പര്‍ മറന്നുപോയാല്‍ ഇനി പേടിക്കേണ്ട; പകരം വിരലടയാള കാര്‍ഡ് വരുന്നു; മാസ്റ്റര്‍ കാര്‍ഡ് ബയോമെട്രിക് കാര്‍ഡുകളുടെ പരീക്ഷണ ഉപയോഗം നടത്തി
Apr 21, 2017, 07:54 IST
വാഷിങ്ടണ്‍: (www.kasargodvartha.com 21.04.2017) എ ടി എം പിന്‍ നമ്പറുകള്‍ക്കും സെക്യൂരിറ്റി കോഡിനും പകരം സ്വന്തം വിരലടയാളം ഉപയോഗിച്ച് ഇടപാടുകള്‍ നടത്താവുന്ന കാര്‍ഡുകള്‍ രംഗത്തെത്തുന്നു. യു എസ് കമ്പനി മാസ്റ്റര്‍ കാര്‍ഡ് ഇത്തരം ബയോമെട്രിക് കാര്‍ഡുകളുടെ പരീക്ഷണ ഉപയോഗം ദക്ഷിണാഫ്രിക്കയില്‍ നടത്തിയതോടെയാണ് വിരലടയാള കാര്‍ഡുകള്‍ സാങ്കേതിക ലോകം കീഴടക്കാനെത്തുന്നത്.
കൂടുതല്‍ പരീക്ഷണങ്ങള്‍ നടത്തിയശേഷം ഈ വര്‍ഷാവസാനത്തോടെ കാര്‍ഡുകള്‍ പുറത്തിറക്കാനാണു കമ്പനിയുടെ ഉദ്ദേശം. ബാങ്കില്‍ നിന്നും കാര്‍ഡ് എടുക്കുമ്പോള്‍ ഉപയോക്താവിന്റെ വിരലടയാളം കൂടി രേഖപ്പെടുത്തുകയും ഇതു കാര്‍ഡില്‍ ഡിജിറ്റല്‍ ടെംപ്ലറ്റായി സൂക്ഷിക്കുകയുമാണ് ചെയ്യുന്നത്. സാധാരണ കാര്‍ഡുകള്‍ പോലെ തന്നെ എ ടി എമ്മുകളിലോ പി ഒ എസ് മെഷീനുകളിലോ ഇത് ഉപയോഗിക്കാവുന്നതുമാണ്.
പിന്‍ നമ്പറിനു പകരം വിരലടയാളം രേഖപ്പെടുത്താനുള്ള സ്ഥലത്തു വിരല്‍ വയ്ക്കുകയാണ് ചെയ്യേണ്ടത്. അധിക സുരക്ഷയ്‌ക്കൊപ്പം ഉപയോഗം എളുപ്പമാകുന്നുവെന്നതാണു ബയോമെട്രിക് കാര്‍ഡുകളുടെ മെച്ചമെന്നു മാസ്റ്റര്‍ കാര്‍ഡിന്റെ സുരക്ഷാകാര്യങ്ങളുടെ ചുമതലയുള്ള ഇന്ത്യന്‍ വംശജന്‍ അജയ് ഭല്ല വ്യക്തമാക്കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Summary: MasterCard trials biometric bankcard with embedded fingerprint reader, Fingerprint Scanning Cards will introduce instead of ATM Pin number
Keywords: ATM Cards, Bank, World, Technology, India, Fingerprints, Security Code, Pin Number, US, Company, Experiments, Indian, Dakshin Africa.