ഇന്‍സ്റ്റാഗ്രാമില്‍ ഇനി ലൈവ് വീഡിയോ സന്ദേശങ്ങളായും സുഹൃത്തുകള്‍ക്കയച്ചു കൊടുക്കാം
Dec 23, 2017, 16:16 IST
മുംബൈ:(www.kasargodvartha.com 23/12/2017) ഇന്‍സ്റ്റാഗ്രാമില്‍ ഇനി ലൈവ് വീഡിയോ സന്ദേശങ്ങളായും സുഹൃത്തുകള്‍ക്കയച്ചു കൊടുക്കാം. ലൈവ് വിഡീയോകള്‍ സുഹൃത്തുക്കള്‍ക്ക് നേരിട്ട് അയച്ചുകൊടുക്കാന്‍ കഴിയുന്ന പുതിയ ഫീച്ചര്‍ ഇന്‍സ്റ്റാഗ്രാം അവതരിപ്പിക്കുന്നു. ഇന്‍സ്റ്റാഗ്രാമിലെ മെസേജിങ്ങ് സംവിധാനമായ ഡയറക്ട് വഴി ലൈവ് വീഡിയോകളും അയക്കാന്‍ കഴിയുന്ന തരത്തിലാണ് ഇന്‍സ്റ്റാഗ്രാം പുതുയ ഫീച്ചര്‍ ഒരുക്കുന്നത്. ഇന്‍സ്റ്റാഗ്രാമിന്റെ 26-ാം പതിപ്പില്‍ ഐഓഎസിലും ആന്‍ഡ്രോയിഡിലും പുതിയ ഫീച്ചര്‍ ലഭ്യമാവും.
ഇതുവഴി ഉപയോക്താക്കള്‍ക്ക് അവരുടെ സ്വന്തം ലൈവ് വീഡിയോയും മറ്റുള്ളവരുടെ ലൈവ് വീഡിയോയും സുഹൃത്തുക്കള്‍ക്ക് അയച്ചുകൊടുക്കാം. എന്നാല്‍ സ്വകാര്യ ഇന്‍സ്റ്റാഗ്രാം അക്കൗണ്ട് ഉള്ള ഉപയോക്താക്കളുടെ ലൈവ് വീഡിയോ അവരുടെ ഫോളോവേഴ്‌സിന് മാത്രമേ കാണാന്‍ സാധിക്കുള്ളൂ.
ലൈവ് വീഡിയോ എടുക്കുന്ന സമയത്ത് വിന്‍ഡോയ്ക്ക് താഴെയായി 'ഡയറക്റ്റ്' ബട്ടണ്‍ കാണാം. അതില്‍ ക്ലിക്ക് ചെയ്താല്‍ സുഹൃത്തുക്കള്‍ക്ക് നേരിട്ട് ലൈവ് വീഡിയോ അയക്കാം. നിങ്ങള്‍ അയച്ചുകൊടുത്ത ലൈവ് വീഡിയോ അവസാനിച്ചുകഴിഞ്ഞാല്‍ വീഡിയോ അവസാനിച്ചതായുള്ള സന്ദേശവും നിങ്ങളുടെ സുഹൃത്തിന് കാണാന്‍ സാധിക്കും.
കഴിഞ്ഞ നവംബറിലാണ് ഇന്‍സ്റ്റാഗ്രാം ലൈവ് വീഡിയോ ഫീച്ചര്‍ അവതരിപ്പിച്ചത്. അടുത്തിടെ ലൈവ് വീഡിയോയില്‍ സുഹൃത്തുക്കളെയും ഉള്‍പ്പെടുത്താന്‍ സാധിക്കുന്നൊരു ഫീച്ചറും ഫെയ്‌സ്ബുക്കിന്റെ കീഴിലുള്ള ഈ സോഷ്യല്‍ മീഡിയാ ആപ്ലിക്കേഷന്‍ അവതരിപ്പിച്ചിരുന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: News, Mumbai, National, Technology, Facebook, Instagram,Live videos in Instagram