ജില്ലയിലെ ഭൂവിവരങ്ങള്‍ വിരല്‍ തുമ്പിലേക്ക്
Aug 19, 2017, 18:34 IST
കാസര്‍കോട്: (www.kasargodvartha.com 19.08.2017) കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് കാസര്‍കോട് ജില്ലയ്ക്കു വേണ്ടി തയ്യാറാക്കിയ വെബ് അധിഷ്ഠിത ഭൂവിഭവ വിവര സംവിധാനത്തിന്റെ ഉദ്ഘാടനം ഓഗസ്റ്റ് 26ന് രാവിലെ 10ന് കാസര്‍കോട് സി പി സി ആര്‍ ഐ ഹാളില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും. കേരള സംസ്ഥാന ഭൂവിനിയോഗ ബോര്‍ഡ് പ്രാദേശികാസൂത്രണത്തിന് സഹായകമായ രീതിയില്‍ പ്രകൃതി വിഭവങ്ങളെക്കുറിച്ച് സൂക്ഷ്മതലത്തില്‍ ബൃഹത്തായ വിവരസഞ്ചയം തയ്യാറാക്കിയിട്ടുണ്ട്.
ജില്ലയിലെ പ്രകൃതി വിഭവങ്ങളെ സംബന്ധിച്ച് ലഭ്യമായിട്ടുളള വിവരങ്ങളെ ഭൂവിവര സംവിധാനത്തിന്റെ സഹായത്തോടെ സ്ഥലപരമായ ചട്ടക്കൂട്ടില്‍ ഇന്റര്‍നെറ്റിലൂടെ ലഭ്യമാകുന്ന പദ്ധതിയാണ് ഭൂവിഭവ വിവര സംവിധാനം. ഈ വിവര സംവിധാനത്തിലൂടെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്കും വികസന വകുപ്പുകള്‍ക്കും ആസൂത്രകര്‍ക്കും ഗവേഷകര്‍ക്കും പ്രകൃതിവിഭവങ്ങളെക്കുറിച്ച് അറിയുന്നതിനും വിശകലനം നടത്തുന്നതിനും, സ്ഥിതിവിവര കണക്ക് ലഭ്യമാക്കുന്നതിനും, ഭൂപടങ്ങള്‍ തയ്യാറാക്കി കോപ്പിയെടുക്കുന്നതിനും കഴിയും.
ഈ സംവിധാനം പ്രധാനമായും ശാസ്ത്രീയ അന്വേഷണങ്ങള്‍, വിഭവപരിപാലനം, പാരിസ്ഥിതിക അവലോകനം, നഗരാസൂത്രണം, ഗതാഗതം, വാര്‍ത്താവിനിമയം തുടങ്ങി എല്ലാ മേഖലകളിലും ഉപയോഗിക്കാം. ഭൂവിനിയോഗ ബോര്‍ഡ് തയ്യാറാക്കിയ ഈ നൂതന സംവിധാനം നിലവില്‍ വരുന്നതോടെ ജില്ലയുടെ ഭൂവിഭവ വിജ്ഞാനം വിരല്‍തുമ്പില്‍ ലഭിക്കും. (www.kslublris.com) തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തില്‍ കൃഷി, ഭൂപ്രകൃതി, പ്രകൃതിവിഭവങ്ങള്‍, മണ്‍തരങ്ങള്‍, അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ഇന്റര്‍നെറ്റില്‍ ലഭ്യമാകും.
ഭൂവിഭവവിവര സംവിധാനം ഫലപ്രദമായി പ്രയോജനപ്പെടുത്തുന്നതിനും ശാക്തീകരിക്കുന്നതിനുമായി ഹാര്‍ഡ്‌വെയറും സോഫ്റ്റ് വെയറും മനുഷ്യവിഭവശേഷിയും ജില്ലാ ആസൂത്രണ ഓഫീസിന് കൈമാറും. എറണാകുളം, പാലക്കാട്, വയനാട്, കോട്ടയം, കണ്ണൂര്‍, തൃശൂര്‍, തിരുവനന്തപുരം, ഇടുക്കി, കൊല്ലം, കോഴിക്കോട് ജില്ലകളുടെ സമ്പൂര്‍ണ ഭൂവിഭവ വിജ്ഞാനം ഇന്റര്‍നെറ്റിലൂടെ ലഭ്യമാക്കിക്കഴിഞ്ഞു. ഭക്ഷ്യസുരക്ഷയ്ക്കും, പാരിസ്ഥിതിക പ്രശ്‌ന പരിഹാരത്തിനും, കൃഷി, വനപരിപാലനം, നഗരാസൂത്രണം, വ്യവസായം തുടങ്ങിയവയ്ക്കായി ഭൂമിയെ ശരിയായി ഉപയോഗിക്കുക എന്നതാണ് ഭൂവിനിയോഗാസൂത്രണം കൊണ്ടുദ്ദേശിക്കുന്നത്. സ്ഥലമാന സാങ്കേതങ്ങളിലെ സമീപകാല പുരോഗതിയും വിദൂരസംവേദനം, ഗ്ലോബല്‍ പൊസിഷന്‍ സിസ്റ്റം, ജിയോഗ്രഫിക്കല്‍ ഇന്‍ഫര്‍മേഷന്‍ സിസ്റ്റം എന്നീ മേഖലകളിലെ മുന്നേറ്റങ്ങളും കാര്‍ഷിക - കാര്‍ഷികേതര ഭൂവിനിയോഗാസൂത്രണത്തിന് ഒട്ടേറെ സഹായകരമായിട്ടുണ്ട്. പ്രകൃതിവിഭവ പരിപാലനം, ഭൂദുരന്ത പരിപാലനം, പാരിസ്ഥിതിക പ്രശ്‌നാവലോകനം എന്നിവയ്ക്കും ഈ സാങ്കേതികവിദ്യ ഉപയോഗിക്കുവാനാകും.
ആസൂത്രകര്‍, ഭരണകര്‍ത്താക്കള്‍, തദ്ദേശ ഭരണമേധാവികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ സാങ്കേതിക വിദഗ്ദ്ധര്‍ എന്നിവര്‍ക്ക് സ്ഥലമാന സാങ്കേതങ്ങള്‍ ഉപയോഗിച്ച് ഭൂവിനിയോഗാസൂത്രണം ചെയ്യുന്നതിലെ ഏറ്റവും പുതിയ സാധ്യതകളെ കുറിച്ച് ഉള്‍കാഴ്ച്ച നല്‍കുന്നതിനാണ് ഈ ശില്‍പശാല സംഘടിപ്പിച്ചിരിക്കുന്നത്. ജില്ലയിലെ വിവിധ തട്ടുകളിലെ ആസൂത്രകര്‍ക്കും ഭരണകര്‍ത്താക്കള്‍ക്കും ഉചിതമായ തീരുമാനങ്ങളെടുക്കുന്നതിന് സഹായകരമായ രീതിയില്‍ രൂപകല്‍പന ചെയ്തിരിക്കുന്ന വിവരശേഖര സഞ്ചയം പരിചയപ്പെടുത്തുന്നതിനും ആവശ്യമായ മാറ്റങ്ങള്‍ ഉള്‍കൊണ്ട് കൂടുതല്‍ മെച്ചമാക്കുന്നതിനും ശില്‍പശാല സഹായകരമാകും. തദ്ദേശഭരണസ്ഥാപന പ്രതിനിധികള്‍, ശാസ്ത്രജ്ഞര്‍, വികസന വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, ആസൂത്രകര്‍, സന്നദ്ധസംഘടനാ പ്രതിനിധികള്‍, ഗവേഷകര്‍ എന്നിവര്‍ അടങ്ങുന്ന 250 പ്രതിനിധികളാണ് ഈ ശില്‍പശാലയില്‍ പങ്കെടുക്കുന്നത്.
Keywords : Kasaragod, Technology, Inauguration, Minister, E.Chandrashekharan, Land register goes online.