city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യ പരിശീലനത്തിന് സ്റ്റാര്‍ട്ട് അപ് മിഷന്റെ ഫ്യൂച്ചര്‍ സ്പാര്‍ക്ക്, സംസ്ഥാനതല ഉദ്ഘാടനം എട്ടിന് കാസര്‍കോട്ട്

കാസര്‍കോട്: (www.kasargodvartha.com 02.02.2018) സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ആധുനിക സാങ്കേതികവിദ്യയില്‍ പരിചയവും പരിശീലനവും നല്‍കാന്‍ കേരള സ്റ്റാര്‍ട്ട്അപ് മിഷന്‍ നടപ്പാക്കുന്ന 'ഫ്യൂച്ചര്‍ സ്പാര്‍ക്' പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം ഫെബ്രുവരി എട്ടിന് കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ നിര്‍വഹിക്കും.

സംസ്ഥാനത്തെ സ്‌കൂളുകളിലെ എട്ട്, ഒന്‍പത് ക്ലാസുകളിലെ തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ഥികള്‍ക്ക് സ്റ്റാര്‍ട്ട്അപ് മിഷന്‍ ഫ്യൂച്ചര്‍ ലാബ് വിദഗ്ധര്‍ സ്‌കൂളുകളില്‍ നേരിട്ടെത്തി പരിശീലനം നല്‍കും. ആദ്യഘട്ടത്തില്‍ ഒരു സ്‌കൂളില്‍നിന്ന് പത്തു വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുക്കുക. ശാസ്ത്രമേളകളിലും മറ്റ് അനുബന്ധ പരിപാടികളിലുമുള്ള പങ്കാളിത്തം അടിസ്ഥാനമാക്കി പ്രധാനാധ്യാപകര്‍ കുട്ടികളെ തിരഞ്ഞെടുക്കും.

സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്ക് സാങ്കേതികവിദ്യ പരിശീലനത്തിന് സ്റ്റാര്‍ട്ട് അപ് മിഷന്റെ ഫ്യൂച്ചര്‍ സ്പാര്‍ക്ക്, സംസ്ഥാനതല ഉദ്ഘാടനം എട്ടിന് കാസര്‍കോട്ട്


തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഫ്യൂച്ചര്‍ സ്പാര്‍ക്ക് കിറ്റും പരിശീലന സഹായവും ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവര്‍ക്ക് സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഫാബ് ലാബുകളില്‍ അത്യാധുനിക യന്ത്രങ്ങള്‍ ഉപയോഗിക്കാനുള്ള പരിശീലനവും നല്‍കും.

ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യയിലെ തന്നെ ഏറ്റവും പ്രായംകുറഞ്ഞ റോബോട്ട് മേക്കര്‍, സാരംഗ് സുമേഷ് വിദ്യാര്‍ഥികളുമായി ആശയവിനിമയം നടത്തും. പ്രശസ്ത പരിശീലകനും ടാറ്റ കണ്‍സല്‍ട്ടന്‍സി സര്‍വീസ് ഇന്നവേഷന്‍ ലാബ് മേധാവിയുമായ റോബിന്‍ ടോമി ക്ലാസുകള്‍ കൈകാര്യം ചെയ്യും. വിദ്യാര്‍ഥികള്‍ക്ക് ആദ്യഘട്ട പ്രായോഗിക പരിശീലനവും അന്നു നടക്കും.

പങ്കെടുക്കാന്‍ താല്‍പര്യമുള്ള സ്‌കൂളുകള്‍/വിദ്യാര്‍ഥികള്‍, 9567370286/ 7736495689 എന്ന ഫോണ്‍ നമ്പറിലോ   varun@startupmission.in എന്ന ഇമെയില്‍ വിലാസത്തിലോ ഫെബ്രുവരി ആറിനു മുന്‍പ് ബന്ധപ്പെടണം.  www.startupmission.kerala.gov.in/futurespark. എന്ന വെബ്‌പേജ് വഴി ഓണ്‍ലൈന്‍ ആയും റജിസ്റ്റര്‍ ചെയ്യാം. ശാസ്ത്രമേളയില്‍ പങ്കെടുത്ത വിദ്യാര്‍ഥികള്‍ക്ക് സ്വന്തം പ്രോജക്ടുകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരമുണ്ടാകും.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: \ Kasaragod, Kerala, News, Technology, Students,School, Robot maker, KSUM, Future Spark, 
< !- START disable copy paste -->

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia